Leading News Portal in Kerala

രോഹിത് ശര്‍മ കപ്പുയര്‍ത്തിയപ്പോൾ കൊച്ചുകുട്ടിയെപോലെ ആനന്ദനൃത്തം ചെയ്ത് 75കാരനായ സുനില്‍ ഗാവസ്കര്‍‌; വൈറല്‍| Sunil Gavaskar Child-Like Dance Breaks Internet As Rohit Sharma Lifts Champions Trophy


Last Updated:

ന്യൂസീലൻഡിനെ തകർത്ത് ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യ കിരീടം ഏറ്റുവാങ്ങുമ്പോഴാണ് കമന്റേറ്ററായി അവിടെയുണ്ടായിരുന്ന സുനിൽ ഗാവസ്കർ സർവവും മറന്ന് തുള്ളിച്ചാടിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു

(Screengrab/Star Sports)(Screengrab/Star Sports)
(Screengrab/Star Sports)

ദുബായ്: ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശർമ ചാമ്പ്യൻസ് ട്രോഫി ഏറ്റുവാങ്ങുമ്പോൾ കൊച്ചുകുട്ടിയേപ്പോലെ ആഹ്ലാദ നൃത്തം ചവിട്ടുന്ന ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗാവസ്കറിന്റെ വീഡിയോ വൈറൽ. ന്യൂസീലൻഡിനെ തകർത്ത് ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യ കിരീടം ഏറ്റുവാങ്ങുമ്പോഴാണ് കമന്റേറ്ററായി അവിടെയുണ്ടായിരുന്ന സുനിൽ ഗാവസ്കർ സർവവും മറന്ന് തുള്ളിച്ചാടിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.

പ്രശസ്ത അവതാരകയായ മായന്തി ലാംഗർ, മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ എന്നിവർക്കൊപ്പം സ്പോർട്സ് ചാനലിനായി മത്സരം വിലയിരുത്തുന്നതിനിടെയാണ് ഗാവസ്കർ അപ്രതീക്ഷിതമായി ക്യാമറയ്ക്ക് മുന്നിൽ ചുവടുവച്ചത്. ഇതുകണ്ട് മായന്തി ലാംഗർ പൊട്ടിച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. തുടർന്ന് ഗാവസ്കറിന്റെ നൃത്തം കാഴ്ചക്കാരിലേക്ക് എത്തുന്നതിനായി മായന്തി ക്യാമറയ്ക്ക് മുന്നിൽനിന്ന് മാറിനില്‍ക്കുന്നുണ്ട്.

ഗാവസ്കറിന്റെ നൃത്തം കണ്ട് റോബിൻ ഉത്തപ്പ പുഞ്ചിരിയോടെ നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അദ്ദേഹം തന്റെ ക്യാമറയെടുത്ത് ഗാവസ്കറിന്റെ നൃത്തം പകർത്തുന്നുമുണ്ട്.

‘ഇന്ന് ആർക്കാണ് സണ്ണി ജിയെ (സുനിൽ ഗാവസ്കറിനെ) തടയാനാകുക?’- ചാനൽ സ്റ്റുഡിയോയിൽ അവതാരകനായ ജതിൻ സപ്രുവിന്റെ ചോദ്യം. മറുപടി നൽകിയത് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്ങാണ്.

‘ആരും അദ്ദേഹത്തെ തടയരുത്. കാരണം ഇത് അതുല്യമായ ഒരു നിമിഷമാണ്. അദ്ദേഹത്തിന്റെ നൃത്തം രസകരമായ ഒരു കാഴ്ചയായിരുന്നു. അദ്ദേഹം ക്രിക്കറ്റിലെ ഇതിഹാസവും ബഹുമാനിക്കപ്പെടുന്ന വ്യക്തിയുമാണ്. അദ്ദേഹത്തെ കണ്ടാണ് പലരം ക്രിക്കറ്റിലേക്ക് വന്നതും ക്രിക്കറ്റിനെ ഇഷ്ടപ്പെട്ടതും’- ഹർഭജൻ സിങ് പറഞ്ഞു.

‌Summary: A clip of the 75-year-old Sunil Gavaskar’s childlike dance has gone viral on social media and the joy on his face was evident as he watched the Indian team celebrate with the silverware at the Dubai International Cricket Stadium on Sunday night.

മലയാളം വാർത്തകൾ/ വാർത്ത/Sports/

രോഹിത് ശര്‍മ കപ്പുയര്‍ത്തിയപ്പോൾ കൊച്ചുകുട്ടിയെപോലെ ആനന്ദനൃത്തം ചെയ്ത് 75കാരനായ സുനില്‍ ഗാവസ്കര്‍‌; വൈറല്‍