ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാൻ; ആക്രമണങ്ങൾക്ക് തിരിച്ചടി: ഇരു രാജ്യങ്ങളിലും നിരവധി മരണം | Iran fires missiles as Israel strikes oil facility in Tehran
Last Updated:
സംഘർഷം രൂക്ഷമായതിന് പിന്നാലെ ഇറാന്റെ എണ്ണപ്പാടങ്ങളിൽ അടക്കം ഇസ്രയേൽ കനത്ത ആക്രമണമാണ് നടത്തിയത്
ഇസ്രായേലിനെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസേൽ ആക്രമണം. ഇന്നലെ രാത്രി വിവിധ ഇടങ്ങളിൽ മിസൈൽ പതിച്ചതായാണ് വിവരം. ശനിയാഴ്ച രാത്രി 11.30 ഓടെയാണ് ഇറാന് മിസൈല്‍ ആക്രമണം ആരംഭിച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മിസൈലുകള്‍ക്കൊപ്പം ഡ്രോണുകളുപയോഗിച്ചുള്ള ആക്രമണവും ഇറാന് നടത്തുന്നുണ്ട്. ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ ഇസ്രയേല്‍ ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളിലും നിരവധി മരണം സംഭവിച്ചിട്ടുണ്ട്.
പുലർച്ചെ ഇസ്രയേലിലെ ടെൽഅവീവിൽ അടക്കമായിരുന്നു ഇറാന്റെ ആക്രമണം. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. വിവിധയിടങ്ങളിൽ അപകട സൈറണുകളും മുഴങ്ങി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മിസൈലുകളെ തടയാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതായും ഇസ്രയേൽ സൈന്യം അറിയിച്ചു. രണ്ടു രാജ്യങ്ങളിലും ഒട്ടേറെപ്പേർക്ക് പരുക്കേറ്റു. ആക്രമണം തുടരുമെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കി. ആക്രമണത്തിൽ പശ്ചിമ ഗലിലീയില്‍ പരിക്കേറ്റവരില്‍ 20 വയസുള്ള യുവതി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇസ്രയേല്‍ അധികൃതര്‍
അതേസമയം, സംഘർഷം രൂക്ഷമായതിന് പിന്നാലെ ഇറാന്റെ എണ്ണപ്പാടങ്ങളിൽ അടക്കം ഇസ്രയേൽ കനത്ത ആക്രമണമാണ് നടത്തിയത്.
ഇറാൻ തലസ്ഥാനമായ തെഹ്റാനിലും വ്യാപക നാശനഷ്ടമുണ്ടായി . ആക്രമണത്തിൽ ഇറാനിലെ എണ്ണപ്പാടവും ഇസ്രായേൽ ആക്രമിച്ചിരുന്നു. ബുഷഹ്ർ പ്രവിശ്യയിലെ പാർസ് റിഫൈനറിയാണ് ആക്രമിക്കപ്പെട്ടത്. ലോകത്തേറ്റവും വലിയ ഗ്യാസ് ഫീൽഡിൽ ഒന്നാണ് ഇത്.
June 15, 2025 7:29 AM IST