Champions Trophy Final 2025 | ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ന്യൂസിലൻഡ്; ഇന്ത്യൻ ടീമിൽ മാറ്റമില്ല; മഴ വില്ലനായാൽ ഫലമെന്താകും Champions Trophy Final New Zealand wins toss elects to bat No change in Indian team What will be the result if rain stops match
ഒടുവിൽ വിവരം ലഭിക്കുമ്പോൾ 7.1 ഓവറിൽ കിവീസ് 56 റൺസ് എടുത്തിട്ടുണ്ട്.15 റൺസുമായി വിൽ യങ്ങും 33 റൺസുമായി രചിൻ രവീന്ദ്രയുമാണ് ക്രീസിൽ
ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ തുടര്‍ച്ചയായ രണ്ടാം ഐസിസി കീരീടം ലക്ഷ്യം വച്ചാണ് ഇന്ത്യയുടെ നീലപ്പട കളത്തിലിറങ്ങുന്നത്. കണക്കിലും താരത്തിളക്കത്തിലും ഇന്ത്യതന്നെയാണ് ഒരു പടി മുന്നിൽ.2023 ലെ ലോകകപ്പ് തോൽവിക്ക് കിവീസിനോട് പകരം വീട്ടാനുള്ള അവസരം കൂടിയാണ് മിനി ലോകകപ്പ് എന്നറിയപ്പെടുന്ന ചാമ്പ്യൻസ് ട്രോഫി ഫൈനൽ.എന്നാല്‍ ഐസിസി നോക്കൗട്ട് മത്സരങ്ങളിൽ പരസ്പരം ഏറ്റുമുട്ടിയ നാല് മത്സരങ്ങളിൽ മൂന്നിലും ജയം കിവീസിനൊപ്പമായിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ കീഴിൽ മുന്നാം ഐസിസി ഫൈനലാണ് ഇന്ത്യ ഇന്ന് കളിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ കിവീസിനെ തോൽപ്പിച്ച ആത്മവിശ്വാസവും ഫൈനലിൽഇന്ത്യയ്ക്കൊപ്പമുണ്ട്.
ഇന്ത്യ ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ എല്‍ രാഹുൽ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി.
ന്യൂസിലന്‍ഡ് ടീം: വിൽ യങ്, രച്ചിൻ രവീന്ദ്ര, കെയ്ൻ വില്യംസൺ, ടോം ലാഥം, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, മൈക്കൽ ബ്രേസ്‌വെൽ, മിച്ചൽ സാന്‍റ്നർ (ക്യാപ്റ്റൻ), കെയ്ൽ ജാമിസൺ, വില്യം ഓറൂർക്ക്, നഥാന്‍ സ്മിത്ത്.
അതേസമയം ഫൈനൽ മത്സരത്തിൽ മഴ വില്ലനായാൽഎന്ത് സംഭവിക്കും മത്സരം സമനിലയായാൽ എന്ത് സംഭവിക്കും എന്നീ ചോദ്യങ്ങളും ആരാധർക്കിടയിലുണ്ട്. ചാമ്പ്യൻസ് ട്രോഫി ഫൈനലിന്റെ റൂൾ ബുക്ക് ഇതിനെല്ലാം മറുപടി നൽുന്നുണ്ട്.
ഇന്ന് മഴമൂലം കളി തടസപ്പെട്ടാൽ റസർവ് ഡേയിലേക്ക് കളി മാറ്റി വയ്ക്കും. ഏതെങ്കിലും കാരണത്താൽ ഇന്ന് കളി പൂർത്തിയാകാതെ പോയാൽ റിസർവ് ദിനത്തിൽ കഴിഞ്ഞ ദിനം എവിടെയാണോ മത്സരം അവസാനിച്ചത് അതേ പോയിന്റിൽ നിന്ന് മത്സരം പുനരാരംഭിക്കും. മത്സരത്തിന് പൂർണമായ ഫലം പ്രഖ്യാപിക്കണമെങ്കിൽഇരു ടീമകളും 25 ഓവറെങ്കിലും കളിച്ചിരിക്കണം. ഇന്നും റിസർവ് ദിനത്തിലും അത് സാധിച്ചില്ലെങ്കിൽ ഇന്ത്യയും ന്യൂസിലൻഡും ട്രോഫി പങ്കിടും. മത്സരം സമനിലയിലാണ് അവസാനിക്കുന്നതെങ്കിൽ സൂപ്പർ ഒവറിലൂടെയാകും വിജയിയെ നിശ്ചയിക്കുക.
New Delhi,Delhi
March 09, 2025 3:10 PM IST
Champions Trophy Final 2025 | ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ന്യൂസിലൻഡ്; ഇന്ത്യൻ ടീമിൽ മാറ്റമില്ല; മഴ വില്ലനായാൽ ഫലമെന്താകും