Leading News Portal in Kerala

യാത്രക്കാരിയോട് ലൈംഗികാതിക്രമം നടത്തിയ കെഎസ്ആർടിസി കണ്ടക്ട‌ർ അറസ്‌റ്റിൽ | KSRTC conductor arrest follows allegations of sexual assault case


Last Updated:

ദേഹത്ത് സ്പർശിച്ചെന്നും ലൈംഗികച്ചുവയോടെ സംസാരിച്ചെന്നുമാണ് യാത്രക്കാരിയുടെ പരാതി

പ്രതീകാത്മക ചിത്രംപ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൊടുപുഴ: ബസിൽ യാത്ര ചെയ്ത പെൺ‌കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ കെഎസ്ആർടിസി കണ്ടക്ടറെ കഞ്ഞിക്കുഴി പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി അരുൺ വൈശാഖ് (37) ആണ് അറസ്റ്റിലായത്. കട്ടപ്പന കെഎസ്‌ആർടിസി ഡിപ്പോയിലെ കണ്ടക്ടറാണ്

തിരുവനന്തപുരത്തു നിന്ന് വണ്ണപ്പുറം വഴി കട്ടപ്പനയിലേക്കു പോകുന്ന ബസിൽ അടൂരിൽ നിന്നാണ് പെൺകുട്ടി കയറിയത്. യാത്രയ്ക്കിടെ ബുധനാഴ്ച രാത്രി 11നു കാളിയാറിൽ എത്തിയപ്പോഴാണു സംഭവം നടന്നത്. തുടർന്ന് യാത്രക്കാരി പൊലീസിൽ പരാതി നൽകുകയായിരുന്നു.

ദേഹത്ത് സ്പർശിച്ചെന്നും ലൈംഗികച്ചുവയോടെ സംസാരിച്ചെന്നുമാണ് യാത്രക്കാരിയുടെ പരാതി. പെൺകുട്ടി പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചതിനെ തുടർന്ന് വിവരം കാളിയാർ സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. ബസ് കാളിയാർ വിട്ടതിനാൽ കഞ്ഞിക്കുഴി പൊലീസ് കഞ്ഞിക്കുഴി യിൽ ബസ് തടഞ്ഞുനിർത്തി വൈശാഖിനെ പിടികൂടുകയായിരുന്നു. പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചു.