Leading News Portal in Kerala

Kerala Gold Rate: സ്വർണവിലയിൽ വൻ ഇടിവ്; ഇന്ന് കുറഞ്ഞത് 1320 രൂപ |


Last Updated:

ഇന്ന് ഒരു പവന്‍ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 69000-70000 രൂപ വരെ ലഭിക്കും

News18News18
News18

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) വൻ ഇടിവ്. ഇന്ന് പവന് 1320 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 71,040 രൂപയാണ്. ഇന്ന് ഒരു ​ഗ്രാം സ്വർണത്തിന് 165 രൂപ കുറഞ്ഞ് 8880 രൂപയായി. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9688 രൂപയാണ്. 18 കാരറ്റിന് ഒരു ഗ്രാമിന് 7266 രൂപയും പവന് 58,128 രൂപയുമാണ് നിരക്ക്.

രാജ്യാന്തര വിപണിയിൽ സ്വർണവില കഴിഞ്ഞയാഴ്ച 3350 ഡോളർ വരെ എത്തിയിരുന്നു. പിന്നീട് കുറയുകയും ചെയ്തിരുന്നു. വെടിവെപ്പ് നിലനിന്നിരുന്നതിനാൽ ഇന്ത്യയിൽ സ്വർണവില കുറഞ്ഞിരുന്നില്ല. ഇപ്പോൾ രാജ്യാന്തര വിപണിയിൽ 3280 ഡോളറാണ് പുതിയ വില. രൂപയുടെ വിനിമയ നിരക്ക് 84.70 ആയി ഉയർന്നു.

ഇന്ന് ഒരു പവൻ സ്വർണം വാങ്ങുന്നതിന് 77000 രൂപ വരെ ചെലവാകാനാണ് സാധ്യത. എന്നാൽ‌, ഡിസൈൻ ആഭരണങ്ങളാണെങ്കിൽ പണികൂലിയും കൂടും. ജിഎസ്ടിയും വർധിക്കും. വില കുറഞ്ഞ സാഹചര്യത്തില്‍ ഇന്ന് ആഭരണം വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക് അഡാന്‍സ് ബുക്കിങ് സൗകര്യം ഉപയോ​ഗപ്പെടുത്തുന്നതാണ് നല്ലത്. ഇന്ന് ഒരു പവന്‍ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 69000-70000 രൂപ വരെ ലഭിക്കും.

രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.