ഒരു കൈ നോക്കുന്നോ? എലിസബത്ത് രാജ്ഞിയുടെ റേഞ്ച് റോവര്‍ കാര്‍ ലേലത്തിന് | Queen Elizabeth II’s Iconic Range Rover for Auction Used During Barack Obama’s UK Visit
Last Updated:
മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെയും ഭാര്യ മിഷേല്‍ ഒബാമയുടെയും ബ്രിട്ടന്‍ സന്ദര്‍ശവേളയില്‍ ഇരുവരും രാജ്ഞിക്കൊപ്പം ഈ കാറില്‍ സഞ്ചരിച്ചിരുന്നു
ബ്രിട്ടനിൽ എലിസബത്ത് രാജ്ഞി ഉപയോഗിച്ചിരുന്ന റേഞ്ച് റോവര്‍ കാര്‍ ലേലത്തിന് വെച്ചു. 2016 മുതല്‍ 2017 വരെ രാജകുടുംബത്തിന്റെ ഭാഗമായിരുന്ന റോയര്‍ ബ്ലൂ നിറമുള്ള കാര്‍ ആണ് ലേലത്തിന് വെച്ചിരിക്കുന്നത്. ബ്രാംലി ഓക്ഷണേഴ്‌സിന്റെ കൈവശമുള്ള കാറിന് ഏകദേശം നാല് കോടി രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.
തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കാറിന്റെ വിവിധ ചിത്രങ്ങള്‍ ബ്രാംലി ഓക്ഷണേഴ്‌സ് പങ്കുവെച്ചിട്ടുണ്ട്. മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെയും ഭാര്യ മിഷേല്‍ ഒബാമയുടെയും ബ്രിട്ടന്‍ സന്ദര്‍ശവേളയില്‍ ഇരുവരും ഈ കാറില്‍ യാത്ര ചെയ്യുന്ന ചിത്രവും ഇതില്‍ ഉള്‍പ്പെടുന്നു. ഫിലിപ്പ് രാജകുമാരന്‍ വണ്ടിയോടിക്കുകയും എലിസബത്ത് രാജ്ഞിക്കൊപ്പം മിഷേല്‍ ഒബാമ വണ്ടിയുടെ പിറകിലെ സീറ്റില്‍ ഇരിക്കുന്നതും ചിത്രത്തില്‍ കാണാം. ഏറെ ചരിത്രപ്രധാന്യമുള്ള ഈ വാഹനം വലിയ തുകയ്ക്ക് തന്നെ ലേലം കൊള്ളുമെന്നാണ് കരുതപ്പെടുന്നത്.
എലിസബത്ത് രാജ്ഞി ഉപയോഗിച്ചിരുന്ന അതേ വാഹനനമ്പര്‍ തന്നെയാണ് ഇപ്പോഴും ഇതിന് ഉപയോഗിച്ചിരിക്കുന്നതെന്ന് ബ്രാംലി മോട്ടോര്‍ കാര്‍സിലെ സെയില്‍സ്മാനായ ജാക്ക് മോര്‍ഗന്‍ ജോനസ് പറഞ്ഞു. സാധാരണഗതിയില്‍ രാജകൊട്ടാരത്തില്‍ ഉപയോഗിച്ചിരുന്ന വണ്ടിയുടെ നമ്പര്‍ മാറ്റാറുണ്ട്. എന്നാല്‍, അതേ നമ്പര്‍ തന്നെയാണ് ഇപ്പോഴുമുള്ളതെന്നതിനാല്‍ അത് രാജ്ഞി ഉപയോഗിച്ചതാണോയെന്നതില്‍ ആര്‍ക്കും സംശയം തോന്നേണ്ടതില്ല, സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മോര്‍ഗന്‍ ജോനസ് പറഞ്ഞു.
രാജ്ഞിയുടെ ഉപയോഗത്തിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ റേഞ്ച് റോവറില്‍ രഹസ്യ ലൈറ്റ് സംവിധാനം, പോലീസ് എമര്‍ജന്‍സി ലൈറ്റിങ്, വാഹനത്തിലേക്ക് കയറുന്നത് എളുപ്പമാക്കുന്നതിനുള്ള സംവിധാനം എന്നിവയെല്ലാം ഉണ്ട്.
വാഹനത്തിലേക്ക് കയറുന്നതും ഇറങ്ങുന്നതും എളുപ്പമാക്കുന്ന അധിക ഗ്രാബ് ഹാന്‍ഡിലുകള്‍ ഇതിന്റെ പ്രത്യേകതയാണ്. എലിസബത്ത് രാജ്ഞിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ഇങ്ങനൊരു മാറ്റം വാഹനത്തില്‍ വരുത്തിയത്. കേടുപാടുകളൊന്നും കൂടാതെ സംരക്ഷിച്ചതാണ് വാഹനമെന്ന് ബ്രാംലി ഓക് ഷണേഴ്‌സിന്റെ വെബ്‌സൈറ്റില്‍ പറയുന്നു. കറുത്ത വജ്രം പതിപ്പിച്ചിരിക്കുന്ന വാഹനത്തിന്റെ ഇന്റീരിയര്‍ കറുത്ത ലെതറിലാണ് തീര്‍ത്തിരിക്കുന്നത്. ഒപ്പം കറുത്ത ബാഡ്ഡ് കാര്‍ബര്‍ ഫൈബര്‍ ട്രിമ്മും ഇതിലുണ്ട്. ഷൂട്ടിങ് സ്റ്റാര്‍ ഹെഡ്‌ലൈനര്‍, തലവയ്ക്കുന്നതിനായി ആര്‍ആര്‍ മോണോഗ്രാം, മസാജ് സീറ്റുകള്‍, പ്രൈവസി ഗ്ലാസുകള്‍, ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം എന്നീ സൗകര്യങ്ങളെല്ലാം കാറിനുള്ളില്‍ നല്‍കിയിട്ടുണ്ട്. റോള്‍സ് റോയ്‌സ് നല്‍കുന്ന വാറന്റിയും 2024 മാര്‍ച്ച് വരെ ഫ്രീ സര്‍വീസും കാര്‍ വാങ്ങുന്നയാള്‍ക്ക് ലഭിക്കും.
New Delhi,Delhi
February 02, 2024 9:49 PM IST