Leading News Portal in Kerala

കേരളത്തില്‍ നിന്ന് അയോധ്യയിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് | first astha special train from kerala to ayodhya starts from palakkad on January 30


Last Updated:

കേരളത്തില്‍ നിന്നുള്ള ‘ആസ്ഥാ’ സ്പെഷ്യല്‍ ട്രെയിനിന്‍റെ കന്നിയാത്ര നാളെ വൈകിട്ട് 7.10ന് ആരംഭിക്കും

പ്രാണ പ്രതിഷ്ഠാ ചടങ്ങ് പൂര്‍ത്തിയായതോടെ ദിനംപ്രതി ലക്ഷകണക്കിന് ഭക്തരാണ് അയോധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനെത്തുന്നത്. കാശിയും ഹരിദ്വാറും പോലെ രാജ്യത്തെ ഏറ്റവും വലിയ തീര്‍ത്ഥാടക കേന്ദ്രമായി പരിണമിക്കുകയാണ് ഇവിടം. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അയോധ്യ ധാം റെയില്‍ സ്റ്റേഷനിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രാലയം അറിയിച്ചിരുന്നു.

ഇതുപ്രകാരം കേരളത്തില്‍ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിന്‍ സര്‍വീസ് ജനുവരി 30ന് പാലക്കാട്ടെ ഒലവക്കോട് സ്റ്റേഷനില്‍ നിന്ന് ആരംഭിക്കും. കേരളത്തില്‍ നിന്നുള്ള ‘ആസ്ഥാ’ സ്പെഷ്യല്‍ ട്രെയിനിന്‍റെ കന്നിയാത്ര നാളെ വൈകിട്ട് 7.10ന് ആരംഭിക്കുമെന്ന് ദക്ഷിണ റെയില്‍വെ അധികൃതര്‍ അറിയിച്ചു.  മൂന്നാം ദിവസം പുലര്‍ച്ചെ മൂന്നിന് അയോധ്യയിലെത്തുന്ന ട്രെയിന്‍ അന്നേദിവസം വൈകീട്ട് പാലക്കാട്ടേക്ക് മടക്കയാത്രയും തുടങ്ങും.

ആദ്യഘട്ടത്തില്‍ ഐആര്‍സിടിസിയുടെ ടൂറിസം ബുക്കിങ് വെബ്സൈറ്റിലൂടെ സംഘമായാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കുക. സ്റ്റേഷനില്‍ നിന്നോ ഐആര്‍സിടിസി ആപ്പ് മുഖേനയോ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കില്ല. ഒരു ആസ്ഥാ സ്പെഷ്യല്‍ ട്രെയിനില്‍ 1500 പേര്‍ക്കാകും യാത്ര ചെയ്യാന്‍ സാധിക്കുക. ഓരോ ട്രെയിനിലും 22 സ്ലീപ്പര്‍ കോച്ചുകള്‍ ഉണ്ടാകും.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ കോയമ്പത്തൂര്‍, നാഗര്‍കോവില്‍ തിരുവനന്തപുരം പാതയിലൂടെയും കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ അയോധ്യത്തിലേക്കുണ്ടാവും.