Leading News Portal in Kerala

കേരളത്തിന്റെ രഞ്ജി ട്രോഫി പ്രതീക്ഷകൾ കെടുത്തി മലയാളി താരം കരുൺ നായരുടെ സെഞ്ചുറി Malayali player Karun Nairs century dashed Keralas Ranji Trophy hopes


Last Updated:

184 പന്തിൽ നിന്നും എട്ട് ഫോറും രണ്ട് സിക്‌സും അടക്കമാണ് കരുൺ നായർ സെഞ്ചുറി നേടിയത്

News18News18
News18

കേരളത്തിൻറെ രഞ്ജി ട്രോഫി പ്രതീക്ഷകൾ കെടുത്തി വിദർഭയുടെ മലയാളി താരം കരുൺനായരുടെ സെഞ്ചുറി. കരുൺ നായരുടെ സെഞ്ചുറിയുടെ ബലത്തിൽ രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് തുടരുന്ന വിദർഭ നാലാം ദിനമായ ശനിയാഴ്ച ഒടുവിൽ വിവരം ലഭിക്കുമ്പോൾ നാല് വിക്കറ്റ് നഷടത്തിൽ 239 റൺസ് എടുത്തിട്ടുണ്ട്. നാഗ്പൂരിലെ ജാംതയിലെ വിസിഎ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. തന്റെ കരിയറിലെ 23-ാം ഫസ്റ്റ് ക്ളാസ് സെഞ്ച്വറിയാണ് കരുൺ നായർ കുറിച്ചത്. 184 പന്തിൽ നിന്നും ഏഴ് ബൗണ്ടറിയും രണ്ട് സിക്സും അടക്കമാണ് കരുൺ നായർ സെഞ്ചുറി നേടിയത്

ഒന്നാം ഇന്നിംഗ്സിൽ 37 റൺസിന്റെ ലീഡ് നേടിയ വിദർഭയ്ക്കിപ്പോൾ 280 റൺസിന്റെ ലീഡുണ്ട്. 24 റൺസെടുത്ത യഷ് റാത്തോഡിന്റെ വിക്കറ്റാണ് ഒടുവിൽ നഷ്ടമായത്. നേരത്തെ ഓപ്പണര്‍മാരായ പാര്‍ത്ഥ് രെഖാതെ (1), ധ്രുവ് ഷോറെ (5), ഡാനിഷ് മലേവാര്‍ (73) എന്നിവരുടെ വിക്കറ്റുകൾ വിദർഭയ്ക്ക് നഷ്ടമായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ ഏഴ് റൺസ് എടുക്കുന്നതിനിടയാണ് വിദര്‍ഭയ്ക്ക് പാര്‍ത്ഥ് രെഖാതെ, ധ്രുവ് ഷോറെ എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായത്. പിന്നീട് കരുൺ നായർ – മലേവാര്‍ സഖ്യം കളി വിദർഭയുടെ വരുതുയിലാക്കി.182 റണ്‍സാണ് ഈ സഖ്യം കൂട്ടിചേര്‍ത്തത്.ടീ ബ്രക്കിന് മുൻപ് മലേവാറിനെ പുറത്താക്കി അക്ഷയ് ചന്ദ്രൻ കേരളത്തിന് പ്രതീക്ഷ നൽകി. എം ഡി നിധീഷ്, ജലജ് സക്‌സേന, ആദിത്യ സർവാതെ എന്നിവരാണ് കേരളത്തിന് വേണ്ടി മറ്റ് മൂന്ന് വിക്കറ്റുകൾ നേടിയത്. 31 റണ്‍സെടുത്ത് നില്‍ക്കെ കരുണിനെ പുറത്താക്കൻ ലഭിച്ച അവസരം സ്ലിപ്പില്‍ അക്ഷയ് ചന്ദ്രന്‍ വിട്ടുകളഞ്ഞിരുന്നു.

നേരത്തെ വിദര്‍ഭയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 379നെതിരെ സച്ചിന്‍ ബേബി (98), ആദിത്യ സര്‍വാതെ (79) എന്നിവരുടെ ബാറ്റിംഗ് കരുത്തിൽ കേരളം 342ന് നേടി പുറത്തായിരുന്നു. മത്സരം സമനിലയിൽ അവസാനിച്ചാൽ പോലും ഒന്നാം ഇന്നിംഗ്സിലെ ലീഡിന്റെ കരുത്തിൽ വിദർഭ ചാമ്പ്യൻമാരാകും. രഞ്ജി ട്രോഫി കന്നി കിരീടമെന്ന  സ്വപ്നത്തിലേക്കെത്തണമെങ്കിൽ കേരളത്തിന് മുന്നിൽ ജയമല്ലാതെ മറ്റ് വഴികൾ ഇനിയില്ല.