Leading News Portal in Kerala

സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാർ പൊട്ടിത്തെറിച്ച് അമ്മയ്ക്കും മൂന്ന് മക്കൾക്കും പരിക്ക്; രണ്ട് കുട്ടികളുടെ നില ഗുരുതരം Mother and three children injured after car explodes while starting palakkad two children in critical condition


Last Updated:

കുട്ടികളുമായി പുറത്തേക്ക് പോകാനായി കാർ സ്റ്റാർട്ട് ചെയ്തപ്പോൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് തീ പിടിക്കുകയായിരുന്നു

തീപിടിച്ച കാർതീപിടിച്ച കാർ
തീപിടിച്ച കാർ

സ്റ്റാർട്ട് ചെയ്യുന്നതിനിടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാപൊട്ടിത്തെറിച്ച് അമ്മയ്ക്കും മൂന്ന് മക്കൾക്കും പരിക്ക്. പാലക്കാട് പൊല്‍പ്പുള്ളി അത്തിക്കോട്ട് വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ അത്തിക്കോട് പുളക്കാട് സ്വദേശിനി എല്‍സി മാര്‍ട്ടിന്‍(40) മക്കളായ അലീന(10) ആല്‍ഫിന്‍ (6) എമി(4) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ആല്‍ഫിന്റെയും എമിയുടെയും നില ഗുരുതരമാണ്. ഇരുവർക്കു 90 ശതമാനത്തിലേറെ പൊള്ളലുണ്ട്.ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ജോലി കഴിഞ്ഞെത്തിയ എല്‍സി കുട്ടികളുമായി കാറില്‍ പുറത്തേക്ക് പോകാൻ തുടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. എല്ലാവരും കേറിയതിന് പിന്നാലെ എൽസി കാസ്റ്റാർട്ട് ചെയ്തപ്പോൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് തീ പിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്നവർക്ക് പെട്ടെന്ന് പുറത്തിറങ്ങാനായില്ല. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് തീയണച്ച് എല്ലാവരെയും പുറത്തെടുത്തത്. കാർ ആഴ്ചകളായി ഉപയോഗിച്ചിരുന്നില്ലെന്നാണ് വിവരം.

കാറിനുള്ളിലെ ഗ്യാസ് സിലിന്‍ഡര്പൊട്ടിത്തെറിച്ചാണ് തീപ്പിടിത്തമുണ്ടായതെന്നും ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നും പറയുന്നു. ഒന്നരമാസം മുന്‍പ് ഭര്‍ത്താവ് മാര്‍ട്ടിന്‍ മരിച്ചതിനെത്തുടർന്ന് അവധിയിലായിരുന്ന എല്‍സി കഴിഞ്ഞദിവസമാണ് ആശുപത്രിയിലെ ജോലിയില്‍ തിരികെപ്രവേശിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാർ പൊട്ടിത്തെറിച്ച് അമ്മയ്ക്കും മൂന്ന് മക്കൾക്കും പരിക്ക്; രണ്ട് കുട്ടികളുടെ നില ഗുരുതരം