പഹല്‍ഗാം ഭീകരാക്രമണം പരാമര്‍ശിച്ചില്ല :ഇന്ത്യ ഒപ്പിടാൻ വിസമ്മതിച്ചതോടെ ചൈനയിലെ എസ്സിഒ യോഗം ഉപേക്ഷിച്ചു|Pahalgam terror attack not mentioned SCO meeting in China cancelled after India refuses to sign
Last Updated:
പാകിസ്ഥാൻ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഭീകരതയെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകൾ വ്യക്തമായി അഭിസംബോധന ചെയ്യാത്തതിനാലുമാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെയ്ക്കുന്നതിൽ നിന്നും പ്രതിരോധമന്ത്രി വിട്ടു നിന്നത്
ഇതോടെ സംയുക്ത പ്രസ്താവന പൂര്‍ണമായും ഉപേക്ഷിക്കുന്നതായി എസ്സിഒ യോഗം വ്യക്തമാക്കി. അതിർത്തി കടന്നുള്ള ഭീകരതയെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകളോടുള്ള ഒരു രാജ്യത്തിന്റെ എതിർപ്പാണ് ഈ അഭിപ്രായവ്യത്യാസത്തിന് കാരണമെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) പറഞ്ഞു. തൽഫലമായി, ചില വിഷയങ്ങളിൽ എസ്സിഒയ്ക്ക് സമവായത്തിലെത്താൻ കഴിഞ്ഞില്ലെന്നാണ് സൂചന.
യോഗത്തിനുശേഷം പുറത്തിറക്കുന്ന സംയുക്ത പ്രസ്താവനയില്‍ പഹല്‍ഗാം ഭീകരാക്രമണത്തെ കുറിച്ചുള്ള പരാമര്‍ശം ഒഴിവാക്കിയതാണ് ഇന്ത്യന്‍ പ്രതിരോധമന്ത്രിയെ ചൊടിപ്പിച്ചത്. ഷാങ്ഹായ് സഹകരണ സംഘടനയിലെ പത്ത് പൂര്‍ണ്ണ അംഗരാജ്യങ്ങളായ ഇന്ത്യ, ചൈന, റഷ്യ, പാകിസ്ഥാന്, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്, ഇറാന്, ഏറ്റവും പുതിയ അംഗമായ ബെലാറസ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിരോധ മന്ത്രിമാരുടെ യോഗമാണ് ചൈനയില്‍ നടക്കുന്നത്.
New Delhi,Delhi
June 26, 2025 9:08 PM IST
പഹല്‍ഗാം ഭീകരാക്രമണം പരാമര്‍ശിച്ചില്ല :ഇന്ത്യ ഒപ്പിടാൻ വിസമ്മതിച്ചതോടെ ചൈനയിലെ എസ്സിഒ യോഗം ഉപേക്ഷിച്ചു