വെഞ്ഞാറമൂട്ടിൽ നിന്ന് മൂന്ന് ദിവസം പഴക്കമുള്ള പുരുഷന്റെ മൃതദേഹം കണ്ടെത്തി | Three days old deadbody found in venjaramoodu
Last Updated:
വാഴത്തോട്ടത്തിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് തൊട്ടടുത്ത ഫാമിലെ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ നിന്നും മൂന്നു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. മാണിക്യമംഗലത്തെ വാഴത്തോട്ടത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തയത്. കരമന സ്വദേശി സജീവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.
വെഞ്ഞാറമൂട്ടിലെ ഒരു ആക്രിക്കടയിൽ ജോലി ചെയ്ത് വരികയായിരുന്ന സജീവിനെ കഴിഞ്ഞ മൂന്നു ദിവസമായി കാണാനില്ലായിരുന്നു. വാഴത്തോട്ടത്തിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് തൊട്ടടുത്ത ഫാമിലെ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
നീർച്ചാലിൽ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഉടൻ തന്നെ ഫാമിലെ ജീവനക്കാർ പൊലീസിലും വിവരം അറിയിച്ചു. മരണകാരണം പോസ്റ്റ്മോർട്ടത്തിന് ശേഷമേ വ്യക്തമാകുകയുള്ളൂ.
Thiruvananthapuram,Kerala
July 11, 2025 6:38 PM IST