Leading News Portal in Kerala

തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയ സംഭവം: മേലുദ്യോഗസ്ഥരുടെ സമ്മർദമെന്ന് ആരോപണം|Police officer commits suicide in Thiruvananthapuram Allegations that he face official pressure from superiors


Last Updated:

ആറുകോടി രൂപയുടെ സാധനങ്ങൾ വാങ്ങിയതിന്റെ ബില്ലിൽ ഒപ്പിട്ടു കൊടുക്കാൻ ജെയ്സന് മുകളിൽ നിന്നും സമ്മർദ്ദം ഉണ്ടായിരുന്നതായി മാതാവ് പറഞ്ഞു

News18News18
News18

തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയ സംഭവത്തിൽ മേലുദ്യോഗസ്ഥരുടെ സമ്മർദ്ദമാണ് കാരണമെന്ന് ആരോപണം. ആറുകോടി രൂപയുടെ സാധനങ്ങൾ വാങ്ങിയതിന്റെ ബില്ലിൽ ഒപ്പിട്ടു കൊടുക്കാൻ മുകളിൽ നിന്നും സമ്മർദ്ദം

ഉണ്ടായെന്നും അത് ചെയ്തു നൽകാത്തതിൽ മേലുദ്യോഗസ്ഥരുടെ ഭാ​ഗത്തു നിന്നും നല്ല സമ്മർദ്ധമുണ്ടായിരുന്നതായി മരിച്ച ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലെ ഇൻസ്പെക്ടർ ജെയ്സൺ അലക്സിന്റെ അമ്മ പറഞ്ഞു.

ജെയ്സൺ അത് ഒപ്പിട്ടുകൊടുത്തിരുന്നില്ലെന്നും, നൽകിയാൽ താൻ കുടുങ്ങുമെന്നും ജയ്സൺ പറഞ്ഞിരുന്നതായി മാതാവ് പ്രതികരിച്ചു. സിഐ ജയ്സൺ അലക്സിൻ്റെ മരണത്തിൽ അന്വേഷണം ഉണ്ടാകും.

അഴിമതിക്ക് കൂട്ടുനിൽക്കാത്തതിനുള്ള സമ്മർദ്ദം കാരണമാണ് ജയ്സൺ മരിച്ചതെന്ന് കുടുംബത്തിൻറെ ആരോപണത്തിലും അന്വേഷണത്തിനാണ് നീക്കം. പൊലീസിൻ്റെ വയർലെസ് സംവിധാനം പരിഷ്കരിക്കുന്നതിൽ അഴിമതി നടന്നുവെന്നാണ് ആരോപണം. ജയ്സന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും.