Gold Rate Today: സ്വർണ്ണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ഇടിവ്|kerala gold rate update on 2 may know the rates
Last Updated:
വ്യാഴാഴ്ച 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 205 രൂപയും പവന് 1640 രൂപയും കുറഞ്ഞിരുന്നു
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ഇടിവ്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 8755 രൂപയും പവന് 160 രൂപ കുറഞ്ഞ് 70040 രൂപയുമാണ് ഇന്നത്തെ വ്യാപാര വില. വ്യാഴാഴ്ച 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 205 രൂപയും പവന് 1640 രൂപയും കുറഞ്ഞിരുന്നു. ബുധനാഴ്ച ഗ്രാമിന് 8980 രൂപയും ഗ്രാമിന് 71840 രൂപയുമായിരുന്നു 22 കാരറ്റ് സ്വർണ്ണത്തിന്റെ വില. ഈ മാസത്തോടെ ഗ്രാം നിരക്ക് 10000 കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി അന്താരാഷ്ട്ര സ്വർണവില 55 ഡോളറാണ് ഔൺസിന് വർധിച്ചത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ യുദ്ധമാണ് സ്വർണവില കുതിപ്പിന് കളമൊരുക്കിയത്. ലോകത്തിലെ രണ്ട് വന്‍കിട സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള വ്യാപാര സംഘര്‍ഷമാണ് സ്വര്‍ണം നേട്ടമാക്കിയത്. ചൈനയ്ക്കുമേലുള്ള താരിഫ് 125 ശതമാനമായാണ് ട്രംപ് ഉയര്‍ത്തിയത്.
Thiruvananthapuram,Kerala
May 02, 2025 12:39 PM IST