KEAM സർക്കാരിന് തെറ്റുപറ്റിയിട്ടില്ല; റദ്ദ് ചെയ്യാനാവാത്ത വിധം ഫോർമുലയിൽ മാറ്റം വരുത്തുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി|KEAM rank list controversy minister r bindu says government has not made a mistake formula will be changed irrevocably
Last Updated:
എല്ലാ കുട്ടികൾക്കും നീതിയുറപ്പാക്കാനുള്ള ഫോർമുലയാണ് സർക്കാർ അംഗീകരിച്ചത്
കീം റാങ്ക് ലിസ്റ്റിൽ സർക്കാരിന് പിഴവ് സംഭവിച്ചിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. വിഷയത്തിൽ സർക്കാരിനെതിരെ തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും കീം റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് ഒരു കോടതിക്കും റദ്ദ് ചെയ്യാനാവാത്ത വിധത്തിൽ മാനദണ്ഡങ്ങൾ അടുത്ത വർഷം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
എല്ലാ കുട്ടികൾക്കും നീതിയുറപ്പാക്കാനുള്ള ഫോർമുലയാണ് സർക്കാർ അംഗീകരിച്ചത്. എന്നാൽ കോടതിയിൽ സിംഗിള്‍ ബഞ്ച് അത് റദ്ദാക്കി. വിധി ഡിവിഷൻ ബെഞ്ചും ശരിവെച്ചു. സംസ്ഥാന ബോർഡിന്റെ കീഴിൽ പഠിച്ച കുട്ടികൾക്ക് അത് പ്രയാസം സൃഷ്ടിച്ചു. എന്നാൽ അതിനു കാരണം സർക്കാരാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും. എല്ലാ കുട്ടികൾക്കും തുല്യതയും നീതിയും വേണമെന്ന നിലപാടാണ് സർക്കാരിന്റേതെന്നും മന്ത്രി പറഞ്ഞു.
Thiruvananthapuram,Kerala
July 12, 2025 11:32 AM IST
KEAM സർക്കാരിന് തെറ്റുപറ്റിയിട്ടില്ല; റദ്ദ് ചെയ്യാനാവാത്ത വിധം ഫോർമുലയിൽ മാറ്റം വരുത്തുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി