Leading News Portal in Kerala

Mukesh Ambani at WAVES 2025: അടുത്ത ദശകത്തിൽ ഇന്ത്യയുടെ മാധ്യമ, വിനോദ വ്യവസായം 100 ബില്യൺ ഡോളറിലെത്തുമെന്ന് മുകേഷ് അംബാനി| Mukesh Ambani says Indias Media and Entertainment Industry To Hit 100 Billion dollar In Next Decade


പഹൽഗാമിലെ ഭീകരാക്രമണത്തിനുശേഷം വേൾഡ് ഓഡിയോ വിഷ്വൽ എന്റർടൈൻമെന്റ് ഉച്ചകോടിയിലെ പ്രധാനമന്ത്രി മോദിയുടെ സാന്നിധ്യം പ്രതീക്ഷയുടെയും ഐക്യത്തിന്റെയും അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെയും ശക്തമായ സന്ദേശം നൽകുന്നതാണെന്ന് മുകേഷ് അംബാനി പറഞ്ഞു.

മെയ് 1 മുതൽ മെയ് 4 വരെ മുംബൈയിലെ ജിയോ വേൾഡ് സെന്ററിലാണ് ഉച്ചകോടി നടക്കുന്നത്. വിനോദ ലോകത്ത് നിന്നുള്ള നിരവധി പ്രഭാഷകരെ ഉൾക്കൊള്ളുന്ന ഉച്ചകോടി, 2024 ൽ 2.5 ലക്ഷം കോടി രൂപയുടെ വരുമാനം നേടിയ മാധ്യമ, വിനോദ വ്യവസായത്തിന്റെ സാധ്യതകൾ വർധിപ്പിക്കാൻ ലക്ഷ്യമിടുന്നു.

“പ്രധാനമന്ത്രി മോദിയുടെ ഇന്നത്തെ സാന്നിധ്യം ഞങ്ങൾക്ക് ശരിക്കും അനുഗ്രഹമാണ്. പ്രധാനമന്ത്രിയുടെ അസാധാരണമായ ഉത്തരവാദിത്തങ്ങൾ ഞങ്ങൾക്കറിയാം, പ്രത്യേകിച്ച് പഹൽഗാമിൽ അടുത്തിടെ നടന്ന ക്രൂരമായ ഭീകരാക്രമണത്തിന് ശേഷം. അതിനാൽ, പ്രധാനമന്ത്രി ഈ വേദിയിൽ വരുന്നത് ശക്തമായ ഒരു സന്ദേശം നൽകുന്നു. പ്രതീക്ഷയുടെയും ഐക്യത്തിന്റെയും അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെയും സന്ദേശം. ഇവിടെ ഒത്തുകൂടിയ എല്ലാവരും ഇരകളുടെ കുടുംബങ്ങൾക്ക് ഹൃദയത്തില്‍ നിന്ന് അനുശോചനം അറിയിക്കുന്നു. മോദി ജി, സമാധാനത്തിന്റെയും നീതിയുടെയും മാനവികതയുടെയും ശത്രുക്കൾക്കെതിരായ ഈ പോരാട്ടത്തിൽ നിങ്ങൾക്ക് 145 കോടി ഇന്ത്യക്കാരുടെ പൂർണ പിന്തുണയുണ്ട്. അവരുടെ പരാജയം ഉറപ്പാണ്. ഇന്ത്യയുടെ വിജയം ഉറപ്പാണ്”- മുകേഷ് അംബാനി പറഞ്ഞു.

ഭീകരാക്രമണത്തെ ആർ‌ഐ‌എൽ ചെയർമാൻ നേരത്തെ ശക്തമായി അപലപിച്ചിരുന്നു. ഭീകരതയെ ‘മനുഷ്യത്വത്തിന്റെ ശത്രു’ എന്ന് വിളിച്ച അംബാനി, അതിനെ ആരും ഒരു തരത്തിലും പിന്തുണയ്ക്കരുതെന്ന് പറഞ്ഞു. “ഭീകരതയുടെ ഭീഷണിക്കെതിരായ നിർണായക പോരാട്ടത്തിൽ ഞങ്ങൾ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയോടും, ഇന്ത്യാ സർക്കാരിനോടും, മുഴുവൻ രാജ്യത്തോടും ഒപ്പം നിൽക്കുന്നു,” അദ്ദേഹം പറഞ്ഞു.

“പഹൽഗാം ആക്രമണത്തിനുശേഷം, സർക്കാർ വേവ്സ് മാറ്റിവയ്ക്കുമെന്ന് പലരും എന്നോട് പറഞ്ഞു, പക്ഷേ ഏത് വെല്ലുവിളിയെയും നേരിടാൻ കഴിയുന്ന എന്റെ പ്രധാനമന്ത്രിയിൽ എനിക്ക് വിശ്വാസമുണ്ട്.” – ഉച്ചകോടിയിൽ സംസാരിച്ച സൂപ്പർതാരം രജനികാന്ത് പറഞ്ഞു.

“പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. എല്ലാവർക്കും ഇത് വേദനാജനകമാണ്” എന്ന് നടൻ ജാക്കി ഷ്രോഫ് കൂട്ടിച്ചേർത്തു. പാകിസ്ഥാൻ അഭിനേതാക്കളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഇന്ത്യയിൽ നിരോധിച്ചതിനെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോൾ, “സർക്കാർ നയങ്ങളിൽ ഇടപെടാനും വിവാദങ്ങൾ സൃഷ്ടിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നില്ല” എന്ന് നടൻ പറഞ്ഞു.

Summary: Reliance Industries (RIL) Chairman Mukesh Ambani on May 1 said Prime Minister Narendra Modi’s attendance at the World Audio Visual Entertainment Summit (WAVES) sends a strong message of “hope, unity and unshakable resolve” after the terror attack in Pahalgam. WAVES is being held at the Jio World Centre in Mumbai from May 1 to May 4. The summit, which will have an extensive list of speakers from the entertainment world, aims to boost the potential of the media and entertainment industry that reached a revenue of Rs 2.5 lakh crore in 2024.

മലയാളം വാർത്തകൾ/ വാർത്ത/Money/

Mukesh Ambani at WAVES 2025: അടുത്ത ദശകത്തിൽ ഇന്ത്യയുടെ മാധ്യമ, വിനോദ വ്യവസായം 100 ബില്യൺ ഡോളറിലെത്തുമെന്ന് മുകേഷ് അംബാനി