Leading News Portal in Kerala

എന്‍ ഐഎക്ക് തിരിച്ചടി; പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വത്തുവകകള്‍ കണ്ടുകെട്ടിയ നടപടി കോടതി റദ്ദാക്കി Special NIA court quashes seizure of Popular Fronts assets


Last Updated:

സ്വത്തുവകകൾ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവർത്തനത്തിന് ഉപയോഗിക്കുന്നുണ്ടെന്ന അന്വേഷണ ഏജൻസിയുടെ വാദം കോടതി തള്ളി

News18News18
News18

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വത്തുവകകള്‍ കണ്ടുകെട്ടിയ നടപടിയിൽ എന്‍ ഐഎക്ക് തിരിച്ചടി. സ്വത്തുവകകൾ കണ്ടുകെട്ടിയ നടപടി കോടതി റദ്ദാക്കി.ഉടമകളും ട്രസ്റ്റുകളും നല്‍കിയ ഹര്‍ജിയിലാണ് കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയുടെ നടപടി.സ്വത്തുവകകൾ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവർത്തനത്തിന് ഉപയോഗിക്കുന്നുണ്ടെന്ന അന്വേഷണ ഏജൻസിയുടെ വാദം കോടതി തള്ളി.പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചതിന്  പിന്നാലെയായിരുന്നു  സ്വത്തുവകകൾ കണ്ടുകെട്ടിയത്.

മഞ്ചേരി ഗ്രീന്‍ വാലി ഫൗണ്ടേഷന്റെ കീഴിലുള്ള പത്ത് ഹെക്ടര്‍ ഭൂമി, ആലപ്പുഴയിലെ ആലപ്പി സോഷ്യല്‍ കള്‍ച്ചറല്‍ ട്രസ്റ്റ്, കരുനാഗപ്പള്ളിയിലെ കാരുണ്യ ഫൗണ്ടേഷന്‍, പന്തളം എഡ്യൂക്കേഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ,മാനന്തവാടിയിലെ ഇസ്ലാമിക് സെന്റര്‍ ട്രസ്റ്റിന് കീഴിലെ ഭൂമി, ആലുവയിലെ അബ്ദുള്‍ സത്താര്‍ ഹാജി മൂസ സെയ്ത്ത് പള്ളി പരിസരം, പട്ടാമ്പിയിലെ ഷോപ്പിംഗ് കോംപ്ലക്‌സ്, കോഴിക്കോട് മീഞ്ചന്തയിലെ കെട്ടിടം, ചാവക്കാട് മൂന്ന് വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വസ്തുവകകൾ എന്നിവയടെ ജപ്തി നടപടിയാണ് കോടതി റദ്ദാക്കിയത്.

ഇവയിൽ ചിലതിൽ ള്‍ പിഎഫ്‌ഐ ഓഫീസുകളായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കാമ്പസ് പോപ്പുലര്‍ ഫ്രണ്ടിന്റെ കേഡര്‍മാരെ പരിശീലിപ്പിക്കാനും സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും നിര്‍മ്മിക്കുന്നതിനും എൻഐഎ ആരോപിച്ചിരുന്നു. എന്നാൽ പോപ്പുലര്‍ ഫ്രണ്ടും എന്‍ഡിഎഫും നിലവില്‍ വരുന്നതിന് മുന്‍പ് സ്ഥാപിച്ചതാണ് കണ്ടുകെട്ടിയ സ്വത്തുക്കള്‍ എന്ന വാദം അംഗീകരിച്ചാണ് കോടതി ജപ്തി നടപടിൾ റദ്ദാക്കിയത്.