ബസ് ടിക്കറ്റ് ഇനി വാട്‌സ്ആപ്പ് വഴി ബുക്ക് ചെയ്യാം; പുതിയ പദ്ധതിയുമായി ഡല്‍ഹി സര്‍ക്കാര്‍ | Delhi Govenrment Bus tickets can now be booked through WhatsApp
Last Updated:
വാട്‌സ് ആപ്പിലൂടെ ബുക്ക് ചെയ്യുന്ന ടിക്കറ്റ് റദ്ദാക്കാനാകില്ല. അതിനുള്ള ഓപ്ഷന്‍ നൽകിയിട്ടില്ല
വാട്‌സ്ആപ്പ് ബസ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനം അവതരിപ്പിക്കാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍. ഇതിനായുള്ള ഡിജിറ്റല്‍ ടിക്കറ്റിംഗ് സംവിധാനം വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഡല്‍ഹി സര്‍ക്കാര്‍. ഡിടിസി, ക്ലസ്സര്‍ ബസുകള്‍ എന്നിവയ്ക്ക് ഈ സേവനം പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നേരത്തെ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനും (ഡിഎംആര്‍സി) വാട്‌സ്ആപ്പ് വഴിയുള്ള ടിക്കറ്റ് ബുക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ മെയിലാണ് ഡിഎംആര്‍സി ഈ സംവിധാനമേര്‍പ്പെടുത്തിയത്. ഇതേത്തുടര്‍ന്നാണ് ബസുകളിലും വാട്‌സ് ആപ്പ് ടിക്കറ്റ് ബുക്കിംഗ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ബസ് യാത്രക്കാര്‍ക്ക് ഈ സംവിധാനം കൂടുതല്‍ പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്.
ടിക്കറ്റ് ബുക്കിംഗ് ഉപയോഗം നിയന്ത്രിക്കാന്‍ ഒരാള്‍ക്ക് ഒരു മൊബൈല്‍ നമ്പറില്‍ നിന്ന് ബുക്ക് ചെയ്യാനാകുന്ന ടിക്കറ്റുകളുടെ എണ്ണത്തിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഡല്‍ഹി മെട്രോ ടിക്കറ്റുകള്‍ എടുക്കാന്‍ 91- 9650855800 എന്ന വാട്‌സ് ആപ്പ് നമ്പറിലേക്ക് ഹായ് മെസേജ് അയക്കണം. അല്ലെങ്കില്‍ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. അതേസമയം വാട്‌സ് ആപ്പിലൂടെ ബുക്ക് ചെയ്യുന്ന ടിക്കറ്റ് റദ്ദാക്കാനാകില്ല. അതിനുള്ള ഓപ്ഷന്‍ നൽകിയിട്ടില്ല.
ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് ബുക്കിംഗ് നടത്തുന്നവര്‍ക്ക് ചെറിയ രീതിയിലുള്ള ഫീസ് ഉണ്ടായിരിക്കും. എന്നാല്‍ യുപിഐ വഴിയുള്ള ബുക്കിംഗിന് മറ്റ് ഫീസുകളൊന്നും തന്നെ ഉണ്ടായിരിക്കില്ല.
New Delhi,New Delhi,Delhi
December 12, 2023 1:56 PM IST