Leading News Portal in Kerala

ഭൂമി പാട്ടത്തിനെടുത്ത യുവതി രണ്ട് വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ നേടിയത് വജ്രം | Woman who leased land finds diamond after two-year search


Last Updated:

ലക്ഷകണക്കിന് രൂപ വിലമതിക്കുന്ന ആ കല്ല് വിദഗ്ധര്‍ പരിശോധിച്ച് ലേലത്തിന് സമര്‍പ്പിച്ചു

പന്ന ജില്ലയിലെ ചോപ്രയില്‍ താമസിക്കുന്ന സാവിത്രി സിസോദിയയ്ക്കാണ് ഈ ഭാഗ്യം ലഭിച്ചത്പന്ന ജില്ലയിലെ ചോപ്രയില്‍ താമസിക്കുന്ന സാവിത്രി സിസോദിയയ്ക്കാണ് ഈ ഭാഗ്യം ലഭിച്ചത്
പന്ന ജില്ലയിലെ ചോപ്രയില്‍ താമസിക്കുന്ന സാവിത്രി സിസോദിയയ്ക്കാണ് ഈ ഭാഗ്യം ലഭിച്ചത്

വജ്ര ശേഖരത്തിന് പേരുക്കേട്ട സ്ഥലമാണ് മധ്യപ്രദേശിലെ ബുന്ദേല്‍ഖണ്ഡ് മേഖലയിലെ പന്ന എന്ന പ്രദേശം. ഒറ്റക്കല്ലിന് ഒരു രാത്രികൊണ്ട് ജീവിതങ്ങളെ മാറ്റിമറിക്കാന്‍ കഴിയുന്ന സ്ഥലം. ഇവിടെ നിന്നും ലഭിക്കുന്ന ഒരു ചെറിയ രത്‌നക്കല്ലിന് പോലും ഒരാളുടെ തലവര മാറ്റാന്‍ കഴിവുണ്ട്. ഈ മേഖലയിലെ ഒരു സ്വകാര്യ ഖനിയില്‍ നിന്ന് 2.69 കാരറ്റ് മൂല്യമുള്ള വജ്രം കണ്ടെത്തിയിരിക്കുകയാണ് പന്നയില്‍ നിന്നുള്ള ഒരു യുവതി. ലക്ഷകണക്കിന് രൂപ വിലമതിക്കുന്ന ആ കല്ല് വിദഗ്ധര്‍ പരിശോധിച്ച് ലേലത്തിന് സമര്‍പ്പിച്ചു.

പന്ന ജില്ലയിലെ ചോപ്രയില്‍ താമസിക്കുന്ന സാവിത്രി സിസോദിയയ്ക്കാണ് ഈ ഭാഗ്യം ലഭിച്ചത്. ഇവര്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി വജ്രം ഖനനം ചെയ്യുന്ന സ്വകാര്യ ഭൂമി പാട്ടത്തിനെടുത്തിരുന്നു. തിരിച്ചടികള്‍ നേരിടുകയും രണ്ടുതവണ പാട്ടകരാര്‍ പുതുക്കേണ്ടിവരികയും ചെയ്തിട്ടും അവര്‍ ആ ഉദ്യമത്തില്‍ നിന്ന് പിന്മാറിയില്ല. കഴിഞ്ഞ മാസം മൂന്നാം തവണയും അവര്‍ പാട്ടകരാര്‍ പുതുക്കി. ക്ഷമയോടെയും സ്ഥിരോത്സാഹത്തോടെയും വജ്രത്തിനായുള്ള അന്വേഷണം തുടര്‍ന്നു. ഒടുവില്‍ വിലപ്പിടിപ്പുള്ള രത്‌നം അവര്‍ക്ക് കണ്ടെത്താനായി.

വജ്രം കിട്ടിയ സന്തോഷത്തില്‍ സാവിത്രി കുടുംബത്തോടൊപ്പം പ്രാദേശിക തലത്തിലുള്ള വജ്ര ഓഫീസ് സന്ദര്‍ശിച്ചു. അവിടെ ഒരു ഔദ്യോഗിക രത്‌ന വിദഗ്ധന്‍ കല്ല് പരിശോധിച്ച് അത് വജ്രം തന്നെയാണെന്ന് സ്ഥിരീകരിച്ചു. വരാനിരിക്കുന്ന സര്‍ക്കാര്‍ ലേലത്തിനായി വജ്രക്കല്ല് സമര്‍പ്പിച്ചിരിക്കുകയാണ്. ബാധകമായ നികുതികളും റോയല്‍റ്റികളും ഒഴിവാക്കി മറ്റ് നടപടികള്‍ക്കുശേഷം ലഭിക്കുന്ന തുക സാവിത്രിക്ക് കൈമാറും.

വജ്രത്തിന് അല്പം തിളക്കം കുറവാണെങ്കിലും അത് മൂല്യമുള്ളതാണെന്ന് വജ്ര വിദഗ്ധന്‍ അനുപം സിംഗ് ലോക്കല്‍ 18നോട് പറഞ്ഞു. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ മേഖലയില്‍ നിന്ന് 47 കാരറ്റ് തൂക്കമുള്ള 20 വജ്രങ്ങള്‍ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. ഈ മാസം ആദ്യം മറ്റൊരു വ്യക്തിയും മേഖലയിൽ നിന്ന് ഒരു വജ്രം കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്തു. അതും സമാനമായി ലേലത്തിന് നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്.