Leading News Portal in Kerala

സമസ്ത സമയം അറിയിച്ചാൽ മതി; സ്കൂൾ സമയമാറ്റത്തിൽ ചർച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി ശിവൻകുട്ടി|Minister Sivankutty says ready for discussion with samastha on changing school timings


Last Updated:

സമയമാറ്റത്തിൽ കോടതിയുടെ നിലപാടാണ് താൻ പറഞ്ഞതെന്നാണ് മന്ത്രിയുടെ വിശദീകരണം

മന്ത്രി വി ശിവൻകുട്ടിമന്ത്രി വി ശിവൻകുട്ടി
മന്ത്രി വി ശിവൻകുട്ടി

സ്കൂൾ സമയമാറ്റത്തിൽ അയഞ്ഞു വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സമസ്തയുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും സമസ്ത സമയം അറിയിച്ചാൽ മതിയെന്നും വി ശിവൻകുട്ടി പറഞ്ഞു. സമയമാറ്റത്തിൽ കോടതിയുടെ നിലപാടാണ് താൻ പറഞ്ഞതെന്നാണ് മന്ത്രിയുടെ വിശദീകരണം.

സ്കൂൾ സമയമാറ്റത്തിൽ സമുദായ സംഘടനകൾ സർക്കാരിനെ വിരട്ടേണ്ടതില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരിച്ചിരുന്നു. അതിനുപിന്നാലെ രാവിലത്തെ 15 മിനിറ്റ് ഒഴിവാക്കി വൈകുന്നേരം അരമണിക്കൂർ അധിക ക്ലാസ്സ് എന്ന ഫോർമുല സമസ്തയും മുന്നോട്ടുവെച്ചിരുന്നു.

എന്നാൽ സമസ്ത മദ്രസ പഠനം 15 മിനിറ്റ് വെട്ടി ചുരുക്കട്ടെ എന്നാണ് സർക്കാർ നിലപാട്. ഏതെങ്കിലും ഒരു വിഭാഗത്തിനു മാത്രം സൗജന്യം കൊടുക്കാനാകില്ലെന്നും അവര്‍ സമയം ക്രമീകരിക്കുന്നതായിരിക്കും നല്ലതെന്നും വിഷയത്തിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചിരുന്നു.