മദ്യപിച്ച് വാഹനമോടിച്ചതിന് കസ്റ്റഡിയിലെടുത്തയാൾ സ്റ്റേഷനിലേക്ക് ജീപ്പില്‍ കൊണ്ടുവന്ന പോലീസുകാരന്റെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ചു man arrested for drunk driving stole the mobile phone of a policeman who was bringing him to the station in a jeep in thiruvananthapuram
Last Updated:
ജീപ്പിൽ സ്റ്റേഷനിലേക്ക് കൊണ്ടുവരുന്ന വഴി അടുത്തിരുന്ന സിപിഒയുടെ മൊബൈൽ ഫോണെടുത്ത് പോക്കറ്റിലിടുകയായിരുന്നു
തിരുനന്തപുരം വിഴഞ്ഞത്ത് മദ്യപിച്ച് വാഹനമോടിച്ചതിന് കസ്റ്റഡിയിലെടുത്തയാൾ സ്റ്റേഷനിലേക്ക് ജീപ്പില്‍ കൊണ്ടുവന്ന പോലീസുകാരന്റെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ചു.ബാലരാമപുരം സ്വദേശി സിജു പി. ജോണിനെയാണ് മദ്യപിച്ച് വാഹനമോടിച്ചതിന് വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്തത്.ശനിയാഴ്ച വൈകീട്ട് മുക്കോല ഭാഗത്തുനിന്നായിരുന്നു സിജുവിനെ കസ്റ്റഡിയിലെടത്തത്. ഇയാളെ ജീപ്പിൽ സ്റ്റേഷനിലേക്ക് കൊണ്ടുവരുന്ന വഴി അടുത്തിരുന്ന സിപിഒയുടെ മൊബൈൽ ഫോൺ മോഷ്ടിക്കുകയായിരുന്നു.
എന്നാൽ ഫോൺ മോഷണം പോയതറിയാതെ സിജുവിനെ രാത്രിയോടെ ജാമ്യത്തിൽ വിട്ടു. പിന്നീടാണ് ഫോൺ നഷ്ടപ്പെട്ട വിവരം സിപിഒ അറിയുന്നത്. തുടർന്ന് സിപിഒ മൊബൈൽ കണ്ടെത്താനായി സൈബർ പൊലീസിന്റെ സഹായം തേടി.
ഞായറാഴ്ച തൃശൂരിൽ പോകാനായി തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തിയ സിജുവിനെ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെത്തുടർന്ന് റെയിൽവേ പൊലീസ് പിടികൂടി. ഇയാളൽ നിന്ന് രണ്ട് മൊബൈൽ ഫോണുകൾ കണ്ടെടുത്തു. തുടർന്ന് ചോദ്യം ചെയ്തപ്പോാണ് കഴിഞ്ഞ ദിവസം പൊലീസുകാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചകാര്യം പ്രതി സമ്മതിക്കുന്നത്. വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തി സിജുവിനെ അറസ്റ്റ്റ്റ് ചെയ്തു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Thiruvananthapuram,Kerala
July 13, 2025 1:03 PM IST
മദ്യപിച്ച് വാഹനമോടിച്ചതിന് കസ്റ്റഡിയിലെടുത്തയാൾ സ്റ്റേഷനിലേക്ക് ജീപ്പില്‍ കൊണ്ടുവന്ന പോലീസുകാരന്റെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ചു