Leading News Portal in Kerala

Gold Rate: പിന്നിലേക്ക് തന്നെ! സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും ഇടിവ്|Kerala gold rate update on 24th April 2025 know the rates


Last Updated:

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ ഇടിഞ്ഞ് 9005 രൂപയായി

News18News18
News18

തിരുവനന്തപുരം: റെക്കോർഡുകൾ തകർത്ത് മുന്നേറികൊണ്ടിരുന്ന സംസ്ഥാനത്തെ സ്വർണവിലയിൽ (Kerala Gold Rate) ഇന്നും ഇടിവ്. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 72,040 രൂപയാണ്. തുടർച്ചയായ രണ്ടാം ദിവസവും സ്വർണനിരക്ക് ഇടിയുന്ന കാഴ്ചയാണ് വിപണിയിൽ കാണാൻ സാധിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ ഇടിഞ്ഞ് 9005 രൂപയായി. വിലയിൽ ഇടിവ് രേഖപെടുത്തിയിട്ടുണ്ടെങ്കിലും ചരിത്രത്തിലെ ഉയർന്ന നിരക്കിൽ തന്നെയാണ് വ്യാപാരം നടക്കുന്നത്. ഏപ്രിൽ 22 ആണ് ആദ്യമായി സ്വർണവില 75000 ലേക്ക് അടുത്തത്. എന്നാൽ അടുത്ത ദിവസം ഉയർന്ന നിരക്ക് അതുപോലെ കുറഞ്ഞിരുന്നു. ഈ മാസത്തോടെ ഗ്രാം നിരക്ക് 10000 കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. ഇന്നത്തെ നിരക്കനുസരിച്ച് ഒരു പവൻ സ്വർണത്തിന് പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ്ങ് ഫീസ് എന്നിവ കൂടി ചേർത്ത് 84,000 രൂപയെങ്കിലും വേണം. കുത്തനെ ഉയരുന്ന സ്വർണവില ആഭരണപ്രേമികളിൽ ആശങ്ക ഉയർത്തുന്നുണ്ട്. അക്ഷയതൃതീയ ആഘോഷങ്ങളോടൊപ്പം വിവാഹ സീസണുകളുമാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തെ സ്വർണവില വർധന പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

ഏപ്രിൽ 17 ആണ് പവൻ വില ആദ്യമായി 71,000 കടന്നത്. ഈ മാസം 12നാണ് പവൻ വില ആദ്യമായി 70,000 കടന്നത്. ​ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 7,368 രൂപയാണ്. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 9,824 രൂപയാണ്. ചൊവ്വാഴ്ച 3509 ഡോളറിലെത്തി റെക്കോര്‍ഡ് കുറിച്ച ശേഷം രാജ്യാന്തര സ്വര്‍ണ വില വലിയ ഇടിവിലേക്ക് പോയിരുന്നു. ബുധനാഴ്ച മാത്രം ഏകദേശം 143 ഡോളറിന്‍റെ ഇടിവ് സ്വര്‍ണ വിലയിലുണ്ടായി. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി അന്താരാഷ്ട്ര സ്വർണവില 55 ഡോളറാണ് ഔൺസിന് വർധിച്ചത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ യുദ്ധ‌മാണ് സ്വർണവില കുതിപ്പിന് കളമൊരുക്കിയത്. ലോകത്തിലെ രണ്ട് വന്‍കിട സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള വ്യാപാര സംഘര്‍ഷമാണ് സ്വര്‍ണം നേട്ടമാക്കിയത്. ചൈനയ്ക്കുമേലുള്ള താരിഫ് 125 ശതമാനമായാണ് ട്രംപ് ഉയര്‍ത്തിയത്