ശശി തരൂര്‍ നരേന്ദ്ര മോദിയേയും ഓപ്പറേഷന് സിന്ദൂറിനെയും പുകഴ്ത്തിയെഴുതിയ ലേഖനം പങ്കുവച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് Prime Ministers Office shares Shashi Tharoors article praising Narendra Modi and Operation Sindoor
Last Updated:
ശശി തരൂര്‍ ‘ദി ഹിന്ദു’വിലെഴുതിയ ലേഖനമാണ് സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ചത്
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഓപ്പറേഷന് സിന്ദൂര്‍ ദൗത്യത്തിന് ശേഷം സ്വീകരിച്ച പ്രചാരണ നടപടികളെയും പ്രശംസിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ‘ദി ഹിന്ദു’വിലെഴുതിയ ലേഖനം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ്. ‘ലോക്സഭാ എംപിയും മുൻ കേന്ദ്രമന്ത്രിയുമായ ഡോ.ശശിതരൂർഎഴുതുന്നു- ഓപ്പറേഷൻ സിന്ദൂരിന്റെ ആഗോള വ്യാപനത്തിൽ നിന്നുള്ള പാഠങ്ങൾ.’ എന്ന അടിക്കുറിപ്പോടെയാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക എക്സ് അക്കൌണ്ടിലൂടെ ലേഖനം പങ്കുവവച്ചത് .
പ്രധാനമന്ത്രിയുടെ ഊര്‍ജ്ജം, ഇടപെടാനുള്ള കഴിവ്, ചലനാത്മകത എന്നിവയ്ക്ക് കൂടുതല്‍ പിന്തുണ അര്‍ഹിക്കുന്നുവെന്നും പാക്കിസ്ഥാനെതിരെയുള്ള ഓപ്പറേഷന് സിന്ദൂര്‍ ദൗത്യത്തിന് ശേഷമുള്ള രാജ്യത്തിന്റെ നയതന്ത്ര ഇടപെടലുകള്‍ ദൃഢനിശ്ചയത്തിന്റെയും ഫലപ്രദമായ ആശയവിനിമയത്തിന്റെയും നിമിഷമായിരുന്നുവെന്നും ശശി തരൂര്‍ ലേഖഖനത്തിൽ അഭിപ്രായപ്പെട്ടിരുന്നു. ലേഖനത്തിലെ ഈ ഭാഗുവും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നരേന്ദ്ര മോദിയുടെ വൈദഗ്ദ്ധ്യം ആഗോള വേദികളില്‍ ഇന്ത്യയ്ക്ക് പ്രധാന ആസ്തിയായി തുടരുന്നുവെന്നും ശശി തരൂർ ലേഖനത്തിൽ പറഞ്ഞു. പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷന് സിന്ദൂര്‍ ദൗത്യത്തെ കുറിച്ചും തീവ്രവാദത്തിനെതിരെയുള്ള രാജ്യത്തിന്റെ നിലപാടും ആഗോള വേദികളില്‍ വിശദീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സര്‍വ്വകക്ഷി പ്രതിനിധി സംഘത്തില്‍ ഒന്നിനെ നയിച്ചത് ശശി തരൂരാണ്.
New Delhi,Delhi
June 23, 2025 7:08 PM IST
ശശി തരൂര്‍ നരേന്ദ്ര മോദിയേയും ഓപ്പറേഷന് സിന്ദൂറിനെയും പുകഴ്ത്തിയെഴുതിയ ലേഖനം പങ്കുവച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്