ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാറിടിച്ചു കയറി 4 വയസുകാരന്‍ മരിച്ച സംഭവം; കാർ ഓടിച്ചിരുന്നയാൾക്കെതിരെ കേസ് 4-year-old dies after car crashes into electric charging station case filed against driver
Last Updated:
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ അമ്മ ചികിത്സയിലാണ്
വാഗമണ്‍ വഴിക്കടവില്‍ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാറിടിച്ചു കയറി 4 വയസുകാരന്‍ മരിച്ച സംഭവത്തിൽ കാർ ഓടിച്ചിരുന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു. കരുനാഗപ്പള്ളി സ്വദേശി ജയകൃഷ്ണനെതിരെയാണ് കേസ്. ഓട്ടമാറ്റിക് കാറിൽ ബ്രേക്കിന് പകരം ഡ്രൈവർ ആക്സിലറേറ്റർ ചവിട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ അമ്മ ആര്യ ചികിത്സയിലാണ്.പാല പോളിടെക്‌നിക് കോളേജിലെ അധ്യാപികയാണ് ആര്യ.ഭർത്താവ് ശബരീനാഥിനൊപ്പം വാഗമൺ കാണാനെത്തിയതായിരുന്നു ആര്യയും മകനും.
ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ വഴിക്കടവിലെ ചാർജിങ് സ്റ്റേഷനിൽ കാർ ചാർജ് ചെയ്യാൻ നിറുത്തിയിട്ട ശേഷം സ്റ്റേഷന്റെ മറ്റൊരുഭാഗത്ത് കസേരയിലരിക്കുകയായിരുന്ന ആര്യയുടെയും മകന്‍റെയും ദേഹത്തേക്ക് ചാർജ് ചെയ്യാനെത്തിയ മറ്റൊരു കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു. മകനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.കുട്ടിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്യും
Kottayam,Kerala
July 13, 2025 4:52 PM IST
ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാറിടിച്ചു കയറി 4 വയസുകാരന്‍ മരിച്ച സംഭവം; കാർ ഓടിച്ചിരുന്നയാൾക്കെതിരെ കേസ്