അനീതിക്ക് മുന്നിൽ തലകുനിക്കാത്ത ധൈര്യത്തിന്റെ പ്രതിരൂപം; സദാനന്ദൻ മാസ്റ്റർക്ക് ആശംസകളുമായി പ്രധാനമന്ത്രി|PM Narendra Modi congratulates Sadanandan Master on his nomination to Rajya Sabha
Last Updated:
യുവജന ശാക്തീകരണത്തിൽ സദാനന്ദൻ മാസ്റ്റർ അതിയായി അഭിനിവേശമുള്ളയാളാണെന്നും മോദി
കണ്ണൂരിൽ നിന്നുള്ള ആർഎസ്എസ് ബിജെപി നേതാവ് സി.സദാനന്ദൻ മാസ്റ്ററെ രാഷ്ട്രപതി ദ്രൗപദി മുര്‍മു രാജ്യസഭയിലേക്ക് നാമനിർദേശം പിന്നാലെ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അനീതിക്ക് മുന്നിൽ തലകുനിക്കാത്ത ധൈര്യത്തിന്റെ പ്രതിരൂപമാണ് സദാനന്ദൻ മാസ്റ്ററെന്ന് നരേന്ദ്രമോദി പറഞ്ഞു. അക്രമത്തിനും ഭീഷണിക്കും ദേശീയ വികസനത്തിനായുള്ള അദ്ദേഹത്തിന്റെ ആവേശത്തെ തടയാൻ കഴിഞ്ഞില്ല.
അധ്യാപകൻ, സാമൂഹിക പ്രവർത്തകൻ എന്നീ നിലകളിലും അദ്ദേഹത്തിന്റെ ശ്രമങ്ങൾ പ്രശംസനീയമാണ്. യുവജന ശാക്തീകരണത്തിൽ അദ്ദേഹം അതിയായി അഭിനിവേശമുള്ളയാളാണ്. രാഷ്ട്രപതി ജി അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തതിന് അഭിനന്ദനങ്ങൾ. എംപി എന്ന നിലയിൽ അദ്ദേഹത്തിന്റെ പങ്കിന് ആശംസകളെന്നും മോദി എക്സിൽ കുറിച്ചു.
കണ്ണൂർ കൂത്തുപറമ്പ് ഉരുവച്ചാൽ സ്വദേശിയായ സി സദാനന്ദൻ മാസ്റ്റർ നിലവിൽ ബിജെപി വൈസ് പ്രസിഡന്റാണ്. കഴിഞ്ഞ ദിവസമായിരുന്നു വൈസ്പ്രസിഡന്റ് സ്ഥാനത്തെത്തിയത്.ഇതോടെ കേരളത്തിൽ നിന്നും നിലവിൽ രാജ്യ സഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട എംപിമാരുടെ എണ്ണം രണ്ടായി. രാജ്യാന്തര കായികതാരം പി ടി ഉഷയെ 2022 ൽ നാമ നിർദേശം ചെയ്യപ്പെട്ടിരുന്നു.
New Delhi,Delhi
July 13, 2025 4:51 PM IST
അനീതിക്ക് മുന്നിൽ തലകുനിക്കാത്ത ധൈര്യത്തിന്റെ പ്രതിരൂപം; സദാനന്ദൻ മാസ്റ്റർക്ക് ആശംസകളുമായി പ്രധാനമന്ത്രി