ഡൽഹി മെട്രോ സ്റ്റേഷനുകളിൽ നിന്ന് പ്രധാനമന്ത്രി സംഗ്രഹാലയ മ്യൂസിയത്തിലേയ്ക്ക് ഷട്ടിൽ ബസ് സർവീസ് ആരംഭിച്ചു
Last Updated:
നവംബർ ഒന്ന് മുതൽ ബസ് സർവീസുകൾ ഇരു സ്ഥലങ്ങൾക്കുമിടയിൽ ആരംഭിച്ചിട്ടുണ്ട്
സെൻട്രൽ സെക്രട്ടേറിയറ്റിന് സമീപമുള്ള മെട്രോ സ്റ്റേഷനുകളെ ഉദ്യോഗ് ഭവനുമായും പ്രധാനമന്ത്രി സംഗ്രഹാലയ മ്യൂസിയവുമായി ബന്ധിപ്പിക്കുന്ന രീതിയിൽ ബസ് സർവീസുകൾ അനുവദിക്കാൻ ഡൽഹിയിലെ ഗതാഗത വകുപ്പ് അനുവദിച്ചതായി സാംസ്കാരിക വകുപ്പ് അറിയിച്ചു. ടീൻ മൂർത്തി ഭവനിൽ സ്ഥിതിചെയ്യുന്ന സംഗ്രഹാലയവും മെട്രോ സ്റ്റേഷനുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന സർവീസുകൾ ഇല്ല എന്ന് ദീർഘാകാലമായി സന്ദർശകർ പരാതി പറഞ്ഞിരുന്നു.
നവംബർ ഒന്ന് മുതൽ ബസ് സർവീസുകൾ ഇരു സ്ഥലങ്ങൾക്കുമിടയിൽ ആരംഭിച്ചിട്ടുണ്ട്. അടുത്തിടെ വിജയിച്ച ചന്ദ്രയാൻ പര്യവേഷണത്തിന്റേത് ഉൾപ്പെടെ സ്വാതന്ത്ര്യം മുതൽ ഇന്ത്യ ബഹിരാകാശ രംഗത്ത് കൈവരിച്ച നേട്ടങ്ങളെ ഉൾപ്പെടുത്തിയുള്ള ഷോയും സംഗ്രഹാലയത്തിൽ ഉണ്ട്. ഇന്ത്യയുടെ ധീരയായ വനിതകളുടെ ചിത്രങ്ങളും ചരിത്രവും ഉൾപ്പെടുത്തിയുള്ള പ്രദർശനം സംഗ്രഹാലയത്തിൽ നവംബറിൽ ആരംഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചിരുന്നു.
” മാനേജ്മെന്റിന്റെ ആവശ്യപ്രകാരം സെൻട്രൽ സെക്രട്ടേറിയറ്റിന് സമീപമുള്ള മെട്രോ സ്റ്റേഷനുകളെയും ഉദ്യോഗ് ഭവനെയും പ്രധാനമന്ത്രി സംഗ്രഹാലയത്തെയും തമ്മിൽ ബന്ധിപ്പിച്ച് ബസ് സർവീസുകൾ പ്രവർത്തിക്കുമെന്നും. ആളുകളിൽ നിന്നുമുള്ള പ്രതികരണങ്ങൾ മനസ്സിലാക്കിയ ശേഷം മെട്രോയെ ലോക് കല്യാൺ മാർഗുമായി ബന്ധിപ്പിക്കുമെന്നും മാന്ത്രലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു. ഓരോ മണിക്കൂറിലും സംഗ്രഹാലയത്തിൽ നിന്നും ബസ് സർവീസ് ഉണ്ടാകും. യാത്രക്കാർ ടിക്കറ്റ് എടുത്തിട്ടുണ്ടോ എന്ന് യാത്രാ മധ്യേ പരിശോധിച്ച് ഉറപ്പു വരുത്തുമെന്നും കുറിപ്പിൽ പറഞ്ഞു.
2022 ഏപ്രിൽ 14 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘പ്രധാനമന്ത്രി സംഗ്രഹാലയ’ മ്യൂസിയം ഉദ്ഘാടനം ചെയ്തത്. അതിന് ശേഷം മ്യൂസിയത്തിൽ കുട്ടികളുടെയും, വിദ്യാർത്ഥികളുടെയും, ഗവേഷകരുടെയും മറ്റ് സഞ്ചാരികളുടെയും വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ദിവസവും ഏകദേശം 2000 ഓളം സന്ദർശകർ സംഗ്രഹാലയത്തിൽ എത്തുന്നുണ്ടെന്നാണ് കണക്ക്. ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യത്തിന്റെയും വികസനത്തിന്റെയും മൂല്യം ഉൾക്കൊണ്ടാണ് ഓരോ സന്ദർശകനും ഇവിടെ നിന്നും മടങ്ങുന്നത്. 7 ലക്ഷം സന്ദർശകർ എന്ന വലിയ നേട്ടം ഉടൻ തന്നെ സംഗ്രഹാലയം കൈവരിക്കുമെന്ന് വാർത്താകുറിപ്പിൽ പറഞ്ഞു.
New Delhi,Delhi
November 06, 2023 4:35 PM IST
ഡൽഹി മെട്രോ സ്റ്റേഷനുകളിൽ നിന്ന് പ്രധാനമന്ത്രി സംഗ്രഹാലയ മ്യൂസിയത്തിലേയ്ക്ക് ഷട്ടിൽ ബസ് സർവീസ് ആരംഭിച്ചു