കാമുകന്റെ വീട്ടിൽ നിന്ന് പിടികൂടിയ ഭാര്യയുടെ മൂക്ക് ഭർത്താവ് കടിച്ചെടുത്തു| Husband bites off wifes nose after catching her with lover in up
Last Updated:
യുവതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും കുടുംബാംഗങ്ങളുമാണ് പൊലീസിനെ വിവരം അറിയിച്ചത്
ലഖ്‌നൗ: ഭാര്യയെ കാമുകന്റെ വീട്ടില്‍ കണ്ടെത്തിയതിന്റെ പക തീർക്കാൻ ഭർത്താവ് ഭാര്യയുടെ മൂക്ക് കടിച്ചെടുത്തു. 25കാരിയുടെ മൂക്കാണ് ഭര്‍ത്താവ് കടിച്ചെടുത്ത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയിലാണ് സംഭവം. പ്രതി റാം ഖില്‍വാനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തന്റെ ഗ്രാമത്തില്‍ താമസിക്കുന്ന കാമുകനെ കാണാന്‍ യുവതി പോയപ്പോഴാണ് സംഭവം. ഭാര്യയെ രഹസ്യമായി പിന്തുടര്‍ന്ന ഭര്‍ത്താവ് റാം ഖിലാവാന്‍, കാമുകന്റെ വീട്ടില്‍ വച്ച് അവരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. അതിനിടയില്‍ ഖില്‍വാന്‍ കാമുകന്റെ മുന്നില്‍ വച്ച് ഭാര്യയുടെ മൂക്ക് കടിച്ചെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
യുവതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും കുടുംബാംഗങ്ങളുമാണ് പൊലീസിനെ വിവരം അറിയിച്ചത്. ഹരിയവാന്‍ പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റ സ്ത്രീയെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി ലഖ്നൗവിലെ ആശുപത്രിയിലേക്ക് മാറ്റി. ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് അഡീഷണല്‍ എസ് പി നരേന്ദ്ര കുമാര്‍ പറഞ്ഞു.
Summary: UP Man Bites Off Wife’s Nose After Catching Her With Lover. The woman severely injured and bleeding, was rushed to a hospital, while the accused husband has been taken into custody, police said.
Lucknow,Lucknow,Uttar Pradesh
June 19, 2025 12:14 PM IST