Leading News Portal in Kerala

ആൾട്ടോയ്ക്ക് ഇത്ര വിലയോ? പാകിസ്ഥാനിലെ സുസുക്കി ആൾട്ടോയുടെ വില അറിയാമോ?


Last Updated:

സാമ്പത്തിക മാന്ദ്യം മൂർദ്ധന്യാവസ്ഥയിൽ നിൽക്കുമ്പോൾ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് പാകിസ്ഥാനിലെ സുസുക്കി ആൾട്ടോയുടെ വിലയിൽ ഉണ്ടായ കുതിപ്പ്‌ സൈബർ ലോകത്ത് ചർച്ചയാകുകയാണ്

Suzuki AltoSuzuki Alto
Suzuki Alto

ആൾട്ടോയുടെ VXR മോഡലിന് പാകിസ്ഥാനിൽ വില 26.12 ലക്ഷം പാകിസ്ഥാനി രൂപ. സാമ്പത്തിക മാന്ദ്യം രാജ്യത്തെ പിടിമുറുക്കിയിരിക്കുന്ന വേളയിലാണ് വിലയിൽ ഈ കുതിപ്പ്‌. കഴിഞ്ഞ വർഷങ്ങളിൽ രാജ്യത്തെ പണത്തിന്റെ മൂല്യത്തിൽ വലിയ രീതിയിലുള്ള ഇടിവ് ഉണ്ടായിരുന്നു. സാമ്പത്തിക മാന്ദ്യം രാജ്യത്തെ ജന ജീവിതത്തെയും വലിയ രീതിയിൽ ബാധിച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ആവശ്യ സാധനങ്ങൾക്കായ് പരസ്പരം തമ്മിൽ തല്ലുന്ന രാജ്യത്തെ പൗരന്മാരുടെ ഒരു വീഡിയോ ഈയിടെ വൈറൽ ആയിരുന്നു.

സാമ്പത്തിക മാന്ദ്യം മൂർദ്ധന്യാവസ്ഥയിൽ നിൽക്കുമ്പോൾ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് പാകിസ്ഥാനിലെ സുസുക്കി ആൾട്ടോയുടെ വിലയിൽ ഉണ്ടായ കുതിപ്പ്‌ സൈബർ ലോകത്ത് ചർച്ചയാകുകയാണ്. വിലയുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വീഡിയോ യഥാർഥ്യമാണോ എന്ന അന്വേഷണം പാകിസ്ഥാനിലെ സുസുക്കിയുടെ വെബ്സൈറ്റിലേക്ക് വരെ ആളുകളെ എത്തിച്ചു. എന്നാൽ ലഭിച്ച വിവരങ്ങൾ ഈ വാർത്ത ശരിവെയ്ക്കുന്നതാണ്.

ഇന്ത്യയിൽ മറ്റ് കമ്പനികളുമായി ചേർന്നാണ് സുസുക്കി അവരുടെ വാഹനങ്ങൾ ഇന്ത്യൻ വിപണിയിൽ വിൽക്കുന്നത് എന്നാൽ പാകിസ്ഥാനിൽ സുസുക്കി നേരിട്ടാണ് വാഹനങ്ങൾ വിൽപ്പനയ്ക്ക് എത്തിക്കുന്നത്. വെബ്സൈറ്റ് അനുസരിച്ച് ആൾട്ടോയുടെ വില ഏകദേശം 22.51 ലക്ഷം പാകിസ്ഥാനി രൂപയാണ്. വണ്ടിയുടെ മറ്റ് ആക്സസറീസിന്റെ വില ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നതാണ് ഏവരെയും ഞെട്ടിക്കുന്നത്.

ആൾട്ടോയുടെ തന്നെ മറ്റൊരു മോഡലായ ആൾട്ടോ VXR ന് 26.12 ലക്ഷം പാകിസ്ഥാനി രൂപയാണ് വില. ആൾട്ടോ VXR – AGS മോഡലിന് വില 27.99 ലക്ഷം പാകിസ്ഥാനി രൂപയാണ്. ടോപ്പ് മോഡലായ ആൾട്ടോ XL-AGS ന് ഏതാണ്ട് 29.35 ലക്ഷം പാകിസ്ഥാനി രൂപയാണ് വില. ആൾട്ടോയെക്കൂടാതെ വാഗ്നോറിന്റെ VXR, VXL മോഡലുകൾക്ക് യഥാക്രമം 32.14 ഉം 34.12 ഉം ലക്ഷം പാകിസ്ഥാനി രൂപയാണ് വില. വാഗ്നോറിന്റെ തന്നെ മറ്റൊരു മോഡലിന് പാകിസ്ഥാൻ വാഹന മാർക്കറ്റിൽ വില 37.41 ലക്ഷം പാകിസ്ഥാനി രൂപയാണ്.

കൂടിയ ഇറക്കുമതി ചെലവും നിർമ്മാണ ചെലവുമാണ് വാഹനങ്ങളുടെ വില പാകിസ്ഥാനിൽ കുതിച്ചുയരാനുള്ള പ്രധാന കാരണം. കൂടാതെ പാകിസ്ഥാനി രൂപയുടെ മൂല്യം ഇന്ത്യൻ രൂപയുമായി താരതമ്യം ചെയ്താൽ ഒരു ഇന്ത്യൻ രൂപ മൂന്ന് പാകിസ്ഥാനി രൂപയ്ക്ക് സമമാണ്. ഇതും വാഹന വിലയെ കാര്യമായി ബാധിക്കുന്ന ഘടകമാണ്. ഇന്ത്യയിൽ ആൾട്ടോയുടെ ബേസ് മോഡലിന് വില 4 മുതൽ അഞ്ചു ലക്ഷം വരെയാണെങ്കിൽ പാകിസ്ഥാനിൽ അത് 20 ലക്ഷം കടക്കും.