Champions Trophy 2025 squad| ചാംപ്യൻസ് ട്രോഫി, ഇംഗ്ലണ്ട് പര്യടനം: ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു ടീമിലില്ല; രോഹിത് ക്യാപ്റ്റൻ, ഗിൽ വൈസ് ക്യാപ്റ്റൻ| champions trophy 2025 team india squad announced
നേരത്തെ രോഹിത്തിന്റെ അഭാവത്തില്‍ ടീമിനെ നയിച്ച ഹര്‍ദിക് പാണ്ഡ്യ ടീമിലുണ്ടായിട്ടും ശുഭ്മാന്‍ ഗില്ലിനാണ് വൈസ് ക്യാപ്റ്റന്റെ ചുമതല നല്‍കിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ശ്രീലങ്കന്‍ പര്യടനത്തില്‍ ടീമിനെ നയിച്ചത് ഗില്ലായിരുന്നു. ആ പരമ്പരയിലെ ക്യാപ്റ്റന്‍സി കൂടി വിലയിരുത്തിയാണ് തീരുമാനമെന്ന് അഗാര്‍ക്കര്‍ വ്യക്തമാക്കി.
സഞ്ജുവിന് പകരം രണ്ടാം വിക്കറ്റ് കീപ്പര്‍ എന്ന പരിഗണനയില്‍ കൂടിയാണ് കെ എല്‍ രാഹുല്‍ ഇലവനില്‍ ഇടംപിടിച്ചത്. പരിക്കിനെ തുടര്‍ന്ന് ഏറെക്കാലമായി ടീമിന് പുറത്തായിരുന്ന മുഹമ്മദ് ഷമി തിരിച്ചെത്തി. ബുംറ പരിക്കില്‍ നിന്ന് പൂര്‍ണമായി ഭേദമാകാത്തതിനാല്‍ ഹര്‍ഷിത് റാണെയെ പകരക്കാരനായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഫെബ്രുവരി 19 നാണ് ചാംപ്യൻസ് ട്രോഫി തുടങ്ങുന്നത്. പാകിസ്ഥാനാണ് വേദി. എന്നാൽ പാകിസ്താനില്‍ കളിക്കാനാകില്ലെന്ന് നിലപാടെടുത്തതിനാല്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലാണ്. ഫെബ്രുവരി 12 വരെ ടീമില്‍ മാറ്റംവരുത്താന്‍ അവസരമുണ്ട്.
രോഹിത് ശര്‍മ (ക്യാപ്റ്റന്‍)
ശുഭ്മാന്‍ ഗില്‍ (വൈസ്. ക്യാപ്റ്റന്‍)
യശസ്വി ജയ്‌സ്വാള്‍
വിരാട് കോഹ്ലി
ശ്രേയസ് അയ്യര്‍
കെ എല്‍ രാഹുല്‍
ഋഷഭ് പന്ത്
ഹര്‍ദിക് പാണ്ഡ്യ
രവീന്ദ്ര ജഡേജ
അക്‌സര്‍ പട്ടേല്‍
വാഷിങ്ടണ്‍ സുന്ദര്‍
കുല്‍ദീപ് യാദവ്
ജസ്പ്രിത് ബുംറ
മുഹമ്മദ് ഷമി
അര്‍ഷദീപ് സിങ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍)
ശുഭ്മാന്‍ ഗില്‍ (വൈസ്. ക്യാപ്റ്റന്‍)
യശസ്വി ജയ്‌സ്വാള്‍
വിരാട് കോഹ്ലി
ശ്രേയസ് അയ്യര്‍
കെ എല്‍ രാഹുല്‍
ഋഷഭ് പന്ത്
ഹര്‍ദിക് പാണ്ഡ്യ
രവീന്ദ്ര ജഡേജ
അക്‌സര്‍ പട്ടേല്‍
വാഷിങ്ടണ്‍ സുന്ദര്‍
കുല്‍ദീപ് യാദവ്
നിതീഷ് റാണ
മുഹമ്മദ് ഷമി
അര്‍ഷദീപ് സിങ്
New Delhi,New Delhi,Delhi
January 18, 2025 3:29 PM IST
ചാംപ്യൻസ് ട്രോഫി, ഇംഗ്ലണ്ട് പര്യടനം: ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു ടീമിലില്ല; രോഹിത് ക്യാപ്റ്റൻ, ഗിൽ വൈസ് ക്യാപ്റ്റൻ