Leading News Portal in Kerala

ഓസ്ട്രേലിയൻ പരമ്പരയിലെ മോശംപ്രകടനം; ഭാര്യമാരെ ഒപ്പംകൂട്ടുന്നതിൽ താരങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി ബിസിസിഐ| bcci new guideline for indian cricketers wives wont be allowed to stay entire tour says report


Last Updated:

ഒന്നര മാസത്തിലധികം നീണ്ടുനില്‍ക്കുന്ന പര്യടനത്തില്‍ രണ്ട് ആഴ്ചയ്ക്കപ്പുറം കളിക്കാര്‍ക്കൊപ്പം താമസിക്കാന്‍ ഭാര്യമാരെയും കാമുകിമാരെയും അനുവദിക്കില്ല. ടീം ബസുകളില്‍ താരങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്യുന്നത് നിര്‍ബന്ധമാക്കും

(Picture Credit: AFP)(Picture Credit: AFP)
(Picture Credit: AFP)

മുംബൈ: ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മോശം പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍പ്പേര്‍ത്താൻ ബിസിസിഐ. താരങ്ങളുടെ ഭാര്യമാരെയും പങ്കാളികളെയും ഒപ്പംതാമസിപ്പിക്കുന്നതില്‍ സമയപരിധിയടക്കം നിശ്ചയിച്ചുകൊണ്ടുള്ള നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്താൻ തയാറെടുക്കുന്നത്.

ഒന്നര മാസത്തിലധികം നീണ്ടുനില്‍ക്കുന്ന പര്യടനത്തില്‍ രണ്ട് ആഴ്ചയ്ക്കപ്പുറം കളിക്കാര്‍ക്കൊപ്പം താമസിക്കാന്‍ ഭാര്യമാരെയും കാമുകിമാരെയും അനുവദിക്കില്ല. ടീം ബസുകളില്‍ താരങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്യുന്നത് നിര്‍ബന്ധമാക്കും. അധിക ലഗേജിന് താരങ്ങള്‍ പണംനല്‍കേണ്ടി വരും. പുതിയ നിയന്ത്രണങ്ങളേര്‍പ്പെടുത്താൻ ബിസിസിഐ ഒരുങ്ങുകയാണെന്ന് ഉന്നതവ‍ൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വിദേശ പര്യടനങ്ങളിൽ കളിക്കാര്‍ കുടുംബത്തോടൊപ്പം ദീര്‍ഘകാലം താമസിക്കുന്നത് അവരുടെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് ബിസിസഐയുടെ വിലയിരുത്തല്‍. കുടുംബത്തെ ഒപ്പംതാമസിപ്പിക്കുന്നതില്‍ 2019ന് മുമ്പ് നിലനിന്നിരുന്ന നിയന്ത്രണം വീണ്ടും ഏര്‍പ്പെടുത്താനാണ് തീരുമാനം.

45 ദിവസത്തെ വിദേശ പര്യടനമാണെങ്കില്‍ 14 ദിവസംവരെ കുടുംബത്തെ ഒപ്പം താമസിപ്പിക്കാന്‍ അനുമതി നല്‍കും. ചെറിയ കാലയളവിലെ പര്യടനങ്ങളില്‍ ഏഴ് ദിവസംമാത്രമേ കുടുംബത്തെ കൂടെകൂട്ടാന്‍ അനുവദിക്കൂ. ടൂര്‍ണ്ണമെന്റിലുടനീളം ഭാര്യമാരെ താരങ്ങള്‍ക്ക് ഒപ്പം താമസിപ്പിക്കാന്‍ അനുവദിക്കില്ല.

വിദേശ പര്യടനങ്ങളില്‍ ഒറ്റയ്ക്കുള്ള യാത്രകള്‍ പ്രോത്സാഹിപ്പിക്കില്ല. ടീം ബസില്‍ ഒരുമിച്ച്തന്നെ യാത്രകള്‍ നടത്തണം. 150 കിലോയില്‍ അധികമുള്ള ലഗേജിന് വരുന്ന അധികചാര്‍ജ് ബിസിസിഐ നല്‍കില്ല. അത് താരങ്ങള്‍ തന്നെ വഹിക്കണം.

താരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കൂടാതെ മുഖ്യപരിശീലകന്‍ ഗൗതംഗംഭീറിനും ചില വിലക്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗൗതം ഗംഭീറിന്റെ മാനേജരെ ടീം താമസിക്കുന്ന ഹോട്ടലിൽ താമസിക്കാൻ അനുവദിക്കില്ല. സ്റ്റേഡിയങ്ങളിലെ വിഐപി ബോക്സില്‍ ഇരിക്കാനും അനുവദിക്കില്ല. ടീം ബസിലോ അതിനു പിന്നിലുള്ള ബസിലോ ഗംഭീറിനെ അനുഗമിക്കാനും മാനേജരെ അനുവദിക്കില്ല.

ഗൗതം ഗംഭീറും രോഹിത് ശര്‍മയും മുഖ്യ സെലക്ടർ അജിത് അഗാർക്കറും അടക്കമുള്ളവര്‍ കഴിഞ്ഞ ദിവസം മുംബൈയില്‍ അവലോകന യോഗം നടത്തിയിരുന്നു. മേല്‍പ്പറഞ്ഞ വിഷയങ്ങൾ യോഗത്തില്‍ ചര്‍ച്ചയായതായണ് വിവരം. ടീമിലെ സപ്പോര്‍ട്ട് സ്റ്റാഫിന്റെ കാലാവധി മൂന്നു വര്‍ഷമായി പരിമിതപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. ചില സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങള്‍ വളരെക്കാലമായി ടീമിനൊപ്പമുള്ളവരാണെന്നും അവരുടെ പ്രകടനം മോശമാണെന്നും ബിസിസിഐ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

Summary: After a shocking whitewash in the home Test series against New Zealand and a 1-3 defeat in the away series against Australia, the Board of Control for Cricket in India (BCCI) has set new guidelines for Indian players. According to a latest report, during a review meeting between BCCI officials, captain Rohit Sharma, head coach Gautam Gambhir, and chief selector Ajit Agarkar, it has been decided that the wives of Indian players won’t be allowed to stay for the entire tour.

മലയാളം വാർത്തകൾ/ വാർത്ത/Sports/

ഓസ്ട്രേലിയൻ പരമ്പരയിലെ മോശംപ്രകടനം; ഭാര്യമാരെ ഒപ്പംകൂട്ടുന്നതിൽ താരങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി ബിസിസിഐ