തൃശൂരിൽ ഡീ- അഡിക്ഷൻ സെന്ററിലെ രോഗികൾക്ക് വിൽക്കാനെത്തിച്ച MDMAയുമായി ജീവനക്കാരൻ പിടിയിൽ De-addiction center employee caught with MDMA in Thrissur
Last Updated:
അരഗ്രാമിന് 3000 രൂപ നിരക്കിലാണ് വിൽപന നടത്തിയിരുന്നത്
ഡീ- അഡിക്ഷൻ സെന്ററിലെ രോഗികൾക്ക് വിൽക്കാനെത്തിച്ച MDMAയുമായി ജീവനക്കാരൻ പിടിയിൽ. കുറുകുറ്റിയിലെ
സ്വകാര്യ ഡി അഡിക്ഷന്‍ സെന്ററില്‍ ജോലിചെയ്യുന്ന കൊരട്ടി ചെറ്റാരിക്കല്‍ മാങ്ങാട്ടുകര വീട്ടില്‍ വിവേക് എന്ന ഡൂളി വിവേകി(25)നെയാണ് ചാലക്കുടി റെയ്ഞ്ച് എക്‌സൈസ് സംഘം പിടികൂടിയത്. 4.5 ഗ്രാം എംഡിഎംഎ ആണ് ഇയാളിൽ നിന്നും പിടിച്ചെടുത്തതത്.
ഡീ അഡിക്ഷൻ സെന്ററിലെത്തുന്ന രോഗികൾക്ക് അധികൃതരറിയാതെ എംഡിഎംഎ വിൽപന നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. കൊരട്ടി, ചിറങ്ങര, ചെറ്റാരിക്കല്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഇയാൾ മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നു.അരഗ്രാമിന് 3000 രൂപ നിരക്കിലാണ് വിൽപന നടത്തിയിരുന്നത്.അങ്കമാലി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്നുലോബിയിലെ കണ്ണിയാണ് ഇയാളെന്നും എക്‌സൈസ് പറഞ്ഞു.
ചാലക്കുടി റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.യു. ഹരീഷിന്റെ നേതൃത്വത്തിൽ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.എ. ഷഫീക്ക്, സിഇഒമാരായ പി.പി. പ്രണേഷ്, പി.എ. അജിത്ത്, അനീഷ് ചന്ദ്രന്‍, മുഹമ്മദ് ഷാന്‍, വനിതാ സിഇഒ കെ.എസ്. കാവ്യ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Thrissur,Kerala
July 14, 2025 12:42 PM IST