Leading News Portal in Kerala

ഓട്ടിസം ബാധിതനായ ആറുവയസുകാരനെ ഉപദ്രവിച്ച അധ്യാപിക കൂടിയായ രണ്ടാനമ്മ അറസ്റ്റിൽ| Stepmother arrested for assaulting six-year-old autistic boy


Last Updated:

ദൃശ്യം മോഡലിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇവർ ഒളിവിൽ കഴിഞ്ഞിരുന്നത്. ഒരു സ്ഥലത്ത് മൊബൈൽ ഫോൺ ഓൺ ചെയ്തു വച്ച് ഇവർ അവിടെനിന്നും മുങ്ങും. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് എത്തുന്ന പൊലീസിന് ലഭിക്കുക ഫോൺ മാത്രമാണ്

ഉമൈറഉമൈറ
ഉമൈറ

മലപ്പുറം: പെരിന്തൽമണ്ണയിൽ ഓട്ടിസം ബാധിതനായ 6 വയസുകാരനെ ഉപദ്രവിച്ച കേസിലെ പ്രതിയായ അധ്യാപിക കൂടിയായ രണ്ടാനമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂർ വടപുറം സ്വദേശിനിയായ ഉമൈറ ഇന്ന് പുലർച്ചെ പെരിന്തൽമണ്ണ പോലീസിന് മുൻപാകെ മുമ്പാകെ കീഴടങ്ങുകയായിരുന്നു.തെളിവെടുപ്പിന് ശേഷം ഉമൈറയെ ഇന്ന് കോടതിയിൽ ഹാജരാക്കും

ഓട്ടിസം ബാധിതനായ ആറു വയസ്സുകാരന്റെ അമ്മയുടെ അച്ഛൻ അബ്ദുസമദ് പരാതിയിൽ ചൈൽഡ് ലൈൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് പെരിന്തൽമണ്ണ പോലീസ് കേസെടുത്തത്. ഓട്ടിസം ബാധിച്ച ആറുവയസ്സുകാരനെ ഇവർ ശാരീരികമായി ഉപദ്രവിക്കുകയും ഭക്ഷണം നൽകാതെ പീഡിപ്പിക്കുകയും ചെയ്തുവെന്ന് കാണിച്ചായിരിന്നു കുട്ടിയുടെ അമ്മയുടെ അച്ഛൻ കെ ടി അബ്ദുൽ സമദ് പരാതി നൽകിയത്.

പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തപ്പോൾ മുതൽ ഉമൈറ ഒളിവിൽ ആയിരുന്നു. ദൃശ്യം മോഡലിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇവർ ഒളിവിൽ കഴിഞ്ഞിരുന്നത്. ഒരു സ്ഥലത്ത് മൊബൈൽ ഫോൺ ഓൺ ചെയ്തു വച്ച് ഇവർ അവിടെനിന്നും മുങ്ങും. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് എത്തുന്ന പൊലീസിന് ലഭിക്കുക ഫോൺ മാത്രമാണ്.

ഉമൈറയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ എല്ലാം തിരച്ചിൽ നടത്തിയെങ്കിലും ഇവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. തുടർന്ന് കഴിഞ്ഞദിവസം ഉമൈറയുടെ പിതാവിനെ പൊലീസ് കരുതൽ തടങ്കലിൽ എടുത്തു. തുടർന്നാണ് ഉമൈറ ഇന്ന് പെരിന്തൽമണ്ണ പൊലീസിന് മുൻപാകെ കീഴടങ്ങിയത്. ഇവർക്കെതിരെ ബിഎൻഎസ്, ഭിന്നശേഷി നിയമം, ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകൾ പ്രകാരം ജാമ്യമില്ലാ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.