Leading News Portal in Kerala

ഗുളികകൾ അമിതമായി കഴിച്ച് തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമിൽ മൂന്നു പെൺകുട്ടികൾ ജീവനൊടുക്കാൻ ശ്രമിച്ചു Three girls from Sree Chitra Poor Home in Thiruvananthapuram attempt to end their life by overdosing on pills


Last Updated:

രണ്ടാഴ്ച മുമ്പാണ് മൂന്ന് പെണ്‍കുട്ടികളും പുവർ ഹോമിൽ എത്തുന്നത്

News18News18
News18

ഗുളികകൾ അമിതമായി കഴിച്ച് തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമിലെ മൂന്നു പെൺകുട്ടികൾ ജീവനൊടുക്കാൻ ശ്രമിച്ചു.ഞായറാഴ്ച രാത്രിയാണ് സംഭവം.കുട്ടികളിൽ രണ്ട് പേർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റൊരാൾ എസ്എടി ആശുപത്രിയിലും ചികിത്സയിലാണ്.

പെണ്‍കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.പാരസെറ്റാമോള്‍ ഗുളികകളും വൈറ്റമിൻ ഗുളികകളും അമിതമായി കഴിച്ചാണ് കുട്ടികൾ ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് ശ്രീചിത്ര പുവര്‍ ഹോം സൂപ്രണ്ട് ബിന്ദു പറഞ്ഞു.

രണ്ടാഴ്ച മുമ്പാണ് ആറ് , പത്ത് ക്ളാസകളിൽപഠിക്കുന്ന മൂന്ന് പെണ്‍കുട്ടികളും പുവർ ഹോമിൽ എത്തുന്നത്. ചില അന്തേവാസികൾ പരിഹസിച്ചെന്നും ഇതിനെതുടർന്നുണ്ടായ മനോവിഷമവുമാണ് ആത്മഹത്യക്ക് ശ്രമക്കാൻ കാരണമെന്നുമാണ് പെൺകുട്ടികൾ പറഞ്ഞത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

ഗുളികകൾ അമിതമായി കഴിച്ച് തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമിൽ മൂന്നു പെൺകുട്ടികൾ ജീവനൊടുക്കാൻ ശ്രമിച്ചു