Leading News Portal in Kerala

തിരഞ്ഞെടുപ്പിന് മുന്നേ വൻ നീക്കവുമായി നിതീഷ് കുമാർ; സാമൂഹിക സുരക്ഷാ പെൻഷൻ 400 രൂപയിൽ നിന്ന് 1100 രൂപയാക്കി Bihars Nitish Kumar government makes big move ahead of elections Social Security Pension increased from Rs 400 to Rs 1100


Last Updated:

ഗുണഭോക്താക്കൾക്ക് ജൂലൈ മാസം മുതൽ വർദ്ധിപ്പിച്ച പെൻഷൻ ലഭിക്കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ

News18News18
News18

ഈ വര്‍ഷം അവസാനത്തോടെ ബീഹാറിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി നിതീഷ് കുമാർ. സാമൂഹിക സുരക്ഷാ പെൻഷൻ 400 രൂപയിൽ നിന്ന് 1100 രൂപയായി വർദ്ധിപ്പിച്ചു. ഗുണഭോക്താക്കൾക്ക് ജൂലൈ മാസം മുതൽ വർദ്ധിപ്പിച്ച പെൻഷൻ ലഭിക്കും. പെൻഷൻ വർദ്ധനവ് 1.09 കോടി ഗുണഭോക്താക്കൾക്ക് സഹായകമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.വിധവകൾ, വൃദ്ധർ, അംഗപരിമിതർ എന്നിവർക്കുള്ള പെൻഷനാണ് വർദ്ധിപ്പിച്ചത്. എല്ലാ മാസവും 10-ാം തീയതി പണം അക്കൗണ്ടിൽ വരുമെന്നു മുഖ്യമന്ത്രി അറിയിച്ചു.

“സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതി പ്രകാരം വിധവകളായ സ്ത്രീകൾ, വൃദ്ധർ, അംഗപരിമിതർ എന്നിവർക്ക് ഇപ്പോൾ പ്രതിമാസം 400 രൂപയ്ക്ക് പകരം 1100 രൂപ പെൻഷൻ ലഭിക്കുമെന്ന് നിങ്ങളെ അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്,” നിതീഷ് കുമാർ എക്‌സിൽ കുറിച്ചു. പ്രായമായവർ സമൂഹത്തിന്റെ വിലപ്പെട്ട ഭാഗമാണ്, അവരുടെ മാന്യമായ ജീവിതം ഉറപ്പാക്കുക എന്നതാണ് മുൻ‌ഗണനയെന്നും സംസ്ഥാന സർക്കാർ ഈ ദിശയിൽ ശ്രമങ്ങൾ തുടരുമെന്നും നിതീഷ് കുമാർ കൂട്ടിച്ചേർത്തു.

243 നിയമസഭാ സീറ്റുകളുള്ള ബീഹാറിൽ ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിലായിരിക്കു തിരഞ്ഞെടുപ്പ് നടക്കുക.

മലയാളം വാർത്തകൾ/ വാർത്ത/India/

തിരഞ്ഞെടുപ്പിന് മുന്നേ വൻ നീക്കവുമായി നിതീഷ് കുമാർ; സാമൂഹിക സുരക്ഷാ പെൻഷൻ 400 രൂപയിൽ നിന്ന് 1100 രൂപയാക്കി