Leading News Portal in Kerala

യൂട്യൂബ് ചാനലിലൂടെ സർക്കാരിന് തലവേദനയുണ്ടാക്കുന്ന മാധ്യമ പ്രവർത്തകൻ; ജോയ് മാത്യുവിന്റെ ‘ലാ ടൊമാറ്റിനാ’ സെപ്റ്റംബറിൽ


Last Updated:

ഒരു യൂട്യൂബ് ചാനൽ നടത്തി സർക്കാരിന് തലവേദനയുണ്ടാക്കുന്ന മാധ്യമ പ്രവർത്തകനാണ് സിനിമയിലെ കേന്ദ്ര കഥാപാത്രം

ലാ ടൊമാറ്റിനാലാ ടൊമാറ്റിനാ
ലാ ടൊമാറ്റിനാ

ജോയ് മാത്യു, കോട്ടയം നസീര്‍, ശ്രീജിത്ത് രവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രഭുവിന്റെ മക്കള്‍, ടോള്‍ഫ്രീ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ലാ ടൊമാറ്റിനാ’ സെപ്തംബർ 22ന് പ്രദർശനത്തിനെത്തുന്നു. “ഒരു യൂട്യൂബ് ചാനൽ നടത്തി സർക്കാരിന് തലവേദനയുണ്ടാക്കുന്ന മാധ്യമ പ്രവർത്തകനാണ് സിനിമയിലെ കേന്ദ്ര കഥാപാത്രം. പല പ്രമുഖ പത്രങ്ങളിലും ജോലി ചെയ്ത് മടുത്ത് ധീരമായി മാധ്യമപ്രവർത്തനം നടത്താനായി അയാൾ യൂട്യൂബ് ചാനൽ തുടങ്ങുന്നു. ഇത്തരം മാധ്യമ പ്രവർത്തകരെ നിയന്ത്രിക്കാൻ സ്ഥാപിത താൽപ്പര്യക്കാരും കളങ്കിത രാഷ്ട്രീയക്കാരും ശ്രമിക്കില്ലേ?

മാധ്യമ പ്രവർത്തകൻ വരുതിക്ക് നിൽക്കുന്നില്ല എന്ന് കണ്ടാൽ സർക്കാർ അയാളെ കള്ളക്കേസിൽ പെടുത്തി ചാനൽ പൂട്ടിക്കില്ലേ? ഈ ഒരു ചിന്തയിൽ നിന്നാണ് ലാ ടൊമാറ്റിന (ചുവപ്പുനിലം) എന്ന സിനിമയുണ്ടായത്. സിനിമയുടെ ഷൂട്ടിങ്ങ് കഴിയുന്ന സമയത്ത് പ്രമുഖ യൂട്യൂബ് വാർത്ത ചാനലും സർക്കാരും തമ്മിലെ ഒരു വിഷയവും ഉണ്ടായിരുന്നില്ല. അത് പിന്നീട് ഉണ്ടായതാണ്. അതോടെ ‘ലാ ടൊമാറ്റിന’ ഒരു പ്രവചന സ്വഭാവമുള്ള സിനിമയായി മാറുകയായിരുന്നു.” സംവിധായകൻ സജീവൻ അന്തിക്കാട് പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകനും കഥാകൃത്തുമായ ടി. അരുണ്‍കുമാർ തിരക്കഥയും സംഭാഷണവുമെഴുതുന്നു. പുതിയ കാലത്ത് എല്ലാവരേയും ഏതുനിമിഷവും തേടിയെത്താവുന്ന ഭീതിജനകമായൊരു സാഹചര്യത്തിന്റെ വര്‍ത്തമാന കാല നേർക്കാഴ്ചകൾ ദൃശ്യവൽക്കരിക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങളായ

രമേഷ് രാജശേഖരൻ, മരിയ തോംപ്സൺ (ലണ്ടൻ) എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഫ്രീതോട്ട് സിനിമയുടെ ബാനറില്‍ സിന്ധു എം. നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മഞ്ജു ലാൽ നിർവഹിക്കുന്നു.

ഡോക്ടർ ബേജി ജെയിംസ്, സന്ദീപ് സുധ എന്നിവരുടെ വരികൾക്ക് അർജുൻ വി. അക്ഷയ സംഗീതം പകരുന്നു. എഡിറ്റർ- വേണുഗോപാൽ, കല- ശ്രീവത്സന്‍ അന്തിക്കാട്, മേക്കപ്പ്- പട്ടണം ഷാ, സ്റ്റില്‍സ്- നരേന്ദ്രൻ കൂടാല്‍, ഡിസൈന്‍സ്- ദിലീപ് ദാസ്, സൗണ്ട്-കൃഷ്ണനുണ്ണി, ഗ്രാഫിക്സ്- മജു അൻവർ, കളറിസ്റ്റ്- യുഗേന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- കൃഷ്ണ,

പി.ആർ.ഒ. – എ.എസ്. ദിനേശ്.

Summary: Joy Mathew movie La Tomatina is a realistic take on media censorship. The film is gearing up for release in September 

മലയാളം വാർത്തകൾ/ വാർത്ത/Film/

യൂട്യൂബ് ചാനലിലൂടെ സർക്കാരിന് തലവേദനയുണ്ടാക്കുന്ന മാധ്യമ പ്രവർത്തകൻ; ജോയ് മാത്യുവിന്റെ ‘ലാ ടൊമാറ്റിനാ’ സെപ്റ്റംബറിൽ