ക്ഷേത്ര ഭരണ സമിതിക്ക് എതിരെ യോഗി ആദിത്യനാഥിനും പ്രധാനമന്ത്രിക്കും രക്തം കൊണ്ട് സ്ത്രീകളുടെ കത്ത്|Goswamy Women write a letter in blood to Yogi Adityanath and the PM Modi against temple administration committee
Last Updated:
ഇടനാഴി നിർമ്മാണത്തിനും ട്രസ്റ്റ് രൂപീകരണത്തിനുമെതിരെ വെള്ളിയാഴ്ച നൂറുകണക്കിന് ഗോസ്വാമി സമുദായ അംഗങ്ങൾ കടകളും വീടുകളും പൂട്ടി പ്രതിഷേധിച്ചിരുന്നു
മഥുര (യുപി): വൃന്ദാവനത്തിലെ ബങ്കെ ബിഹാരി ക്ഷേത്രത്തിന് ചുറ്റുമുള്ള ഇടനാഴിയി നിർമ്മാണത്തിനെതിരേയും ക്ഷേത്ര കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ഒരു ട്രസ്റ്റ് രൂപീകരിക്കുന്നതിലും പ്രതിഷേധിച്ച് മഥുരയിലെ ഗോസ്വാമി സമുദായത്തിലെ സ്ത്രീകൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രക്തം കൊണ്ട് കത്തുകൾ എഴുതിയതായി റിപ്പോർട്ട്.
നിർദ്ദിഷ്ട ഇടനാഴി നിർമ്മാണത്തിനും ട്രസ്റ്റ് രൂപീകരണത്തിനുമെതിരെ വെള്ളിയാഴ്ച നൂറുകണക്കിന് ഗോസ്വാമി സമുദായ അംഗങ്ങൾ കടകളും വീടുകളും പൂട്ടി പ്രതിഷേധിച്ചിരുന്നു.
പ്രതിഷേധ സ്ഥലത്തെത്തിയ മുൻ ബിജെപി ജില്ലാ പ്രസിഡന്റ് മധു ശർമ്മ, മഥുര എംപി ഹേമ മാലിനിയെയും ഭരണകൂടത്തെയും ഈ വിഷയത്തിൽ വിമർശിച്ചു.
“സ്ത്രീകൾ തങ്ങളുടെ വേദന പ്രകടിപ്പിക്കാൻ രക്തം കൊണ്ട് കത്തുകൾ എഴുതേണ്ടി വരുന്ന അത്തരമൊരു വനിതാ എംപിയുടെ കീഴിൽ ഞാൻ ശപിക്കുന്നു,” മുഖ്യമന്ത്രി ആദിത്യനാഥിനോട് ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ശർമ്മ പറഞ്ഞു.
New Delhi,Delhi
June 21, 2025 2:41 PM IST
ക്ഷേത്ര ഭരണ സമിതിക്ക് എതിരെ യോഗി ആദിത്യനാഥിനും പ്രധാനമന്ത്രിക്കും രക്തം കൊണ്ട് സ്ത്രീകളുടെ കത്ത്