‘വെള്ളം തന്നില്ലെങ്കില്‍ ഇന്ത്യയെ ശ്വാസം മുട്ടിക്കും’; പ്രകോപനവുമായി പാക് സൈനിക വക്താവ്| Pakistani military spokesperson Lieutenant General Ahmed Sharif Chaudhry with Anti-India Rant
Last Updated:
ആഗോള ഭീകരൻ ഹാഫിസ് സെയ്ദിന്റെ അതേഭാഷയിലുള്ള ഭീഷണിയാണ് പാക് സൈനിക വക്താവും ഉയർത്തിയത്
ഇന്ത്യയ്‌ക്കെതിരെ പ്രകോപന പ്രസ്താവനയുമായി പാകിസ്ഥാൻ സൈനിക വക്താവ്. വെള്ളം നല്‍കിയില്ലെങ്കില്‍ ഇന്ത്യയെ ശ്വാസം മുട്ടിക്കുമെന്നാണ് ലഫ്റ്റ്‌നന്റ് ജനറല്‍ അഹമ്മദ് ഷരീഫ് ചൗധരി പറഞ്ഞത്. നേരത്തെ ഇത്തരത്തിലൊരു ഭീഷണി ഭീകരനായ ഹാഫിസ് സെയ്ദ് ഉന്നയിച്ചിട്ടുണ്ടായിരുന്നു. ഹാഫിസ് സെയ്ദിന്റെ അതേഭാഷയിലുള്ള ഭീഷണിയാണിപ്പോള്‍ വീണ്ടും ഉയര്‍ന്നു വരുന്നതെന്നാണ് വ്യാപകമായി ഉയരുന്ന വിമര്‍ശനം. പാകിസ്ഥാനില ഒരു സര്‍വകലാശാലയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു ഭീഷണി.
പഹൽഗാം ഭീകരാക്രമണത്തിനുശേഷം ഇന്ത്യ സിന്ധു നദീജല ഉടമ്പടി താൽക്കാലികമായി മരവിപ്പിച്ചതിനെ പരാമർശിച്ചായിരുന്നു പ്രകോപന പ്രസംഗം. “നിങ്ങൾ ഞങ്ങള്‍ക്കുള്ള വെള്ളം നിർത്തിയാൽ, ഞങ്ങൾ നിങ്ങളുടെ ശ്വാസം മുട്ടിക്കും”- അദ്ദേഹം പറഞ്ഞു. സിന്ധു നദീജല കരാര്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാന്‍ അയച്ച കത്ത് നേരത്തെ ഇന്ത്യ നിരസിച്ചിരുന്നു. ഭീകരവാദം അവസാനിപ്പിക്കാതെ തീരുമാനം പുനപരിശോധിക്കില്ലെന്നാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞത്.
ലോകബാങ്കിന്റെ മധ്യസ്ഥതയിലുള്ള സിന്ധു നദീജല ഉടമ്പടി, ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സിന്ധു നദിയും അതിന്റെ അഞ്ച് പോഷകനദികളായ സത്‌ലജ്, ബിയാസ്, രവി, ഝലം, ചെനാബ് എന്നിവയും പങ്കിടുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള നിബന്ധനകൾ അടങ്ങിയതാണ്. അതേസമയം, “രക്തവും വെള്ളവും ഒരേ സമയം ഒരുമിച്ച് ഒഴുകാൻ കഴിയില്ല” എന്ന് ഇന്ത്യ വിവിധ സന്ദർഭങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രിൽ 22 ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിനുശേഷം, ഏപ്രിൽ 23 ന് പാകിസ്ഥാനെ ലക്ഷ്യം വച്ചുള്ള നിരവധി നടപടികൾ ഇന്ത്യ പ്രഖ്യാപിച്ചു.
ആദ്യത്തേത് അതിർത്തി കടന്നുള്ള ഭീകരതയ്ക്കുള്ള പിന്തുണ പാകിസ്ഥാൻ അവസാനിപ്പിക്കുന്നതുവരെ സിന്ധു നദീജല ഉടമ്പടി നിർത്തിവയ്ക്കുക എന്നതാണ്. ഇതിനുപുറമെ, അട്ടാരി അതിർത്തിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് ഉടനടി അടച്ചു. പിന്നീട്, മെയ് 7 ന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചു, പാകിസ്ഥാനിലെയും പാകിസ്ഥാൻ അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകരവാദ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യൻ തിരിച്ചടി.
New Delhi,New Delhi,Delhi