‘ഉത്സവം നടത്തണമെന്ന് ജഗന്നാഥന്‍ തമ്പുരാൻ തീരുമാനിക്കേണ്ട താമസമേയുള്ളൂ’; ആർഷോ-ശശി പോരിൽ സന്ദീപ് വാര്യർ| Sandeep G Varier facebook post supporting pk sasi after pm arsho threatening speech
Last Updated:
ശശിയെ പിന്തുണക്കുന്ന തരത്തിലുള്ള പോസ്റ്റാണ് സന്ദീപ് വാര്യര്‍ പങ്കുവെച്ചിരിക്കുന്നത്
പാലക്കാട്: സിപിഎം നേതാവും കെടിഡിസി ചെയർമാനുമായ പി കെ ശശിക്കെതിരെ എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയും സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവുമായ പി എം ആര്‍ഷോ നടത്തിയ പ്രസംഗത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ആ പാര്‍ട്ടി ഓഫീസ് മണ്ണാര്‍ക്കാടങ്ങാടിയില്‍ ഉണ്ടാക്കിയതും ബിലാല്‍ ആയിരുന്നുവെന്നാണ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിലെ പ്രതികരണം.
‘അന്ന് ബിലാല്‍ നിങ്ങള്‍ക്ക് ആറാം തമ്പുരാനായിരുന്നു. കണിമംഗലം കോവിലകത്തെ ജഗന്നാഥന്‍ തമ്പുരാന്‍. ഉത്സവം നടത്തണമെന്ന് ജഗന്നാഥന്‍ തീരുമാനിക്കേണ്ട താമസമേയുള്ളൂ. തീരുമാനിച്ചാല്‍ പിന്നെ ബാക്കി ഞങ്ങള്‍ നോക്കും. കൊടിയേറിയിട്ടുണ്ടെങ്കില്‍ ഉത്സവം നടക്കും. നടത്തും’, എന്നായിരുന്നു സന്ദീപിന്റെ പ്രതികരണം. ശശിയെ പിന്തുണക്കുന്ന തരത്തിലുള്ള പോസ്റ്റാണ് സന്ദീപ് വാര്യര്‍ പങ്കുവെച്ചിരിക്കുന്നത്.
‘കൊച്ചി പഴയ കൊച്ചിയല്ല, എന്നാല്‍ ബിലാല് പഴയ ബിലാല്‍ തന്നെയെന്ന് ‘എന്ന മമ്മൂട്ടി ചിത്രമായ ബിഗ്ബിയിലെ പ്രശസ്തമായ ഡയലോഗ് പറഞ്ഞാണ് പി കെ ശശി കഴിഞ്ഞ ദിവസം വിമർശനങ്ങൾ ഉന്നയിച്ചത്. ആർഷോയും ബിലാലിനെ കൂട്ടുപിടിച്ചാണ് ശശിക്ക് മറുപടി നൽകിയത്. ഇതിനു പിന്നാലെയാണ് ആറാം തമ്പുരാനിലെ ഡയലോഗുമായി സന്ദീപ് വാര്യർ രംഗത്തുവന്നത്. മുൻപ് പി കെ ശശിയെ തമ്പുരാൻ എന്ന് വിശേഷിപ്പിച്ച് സിപിഎം പോസ്റ്ററുകൾ മണ്ണാർക്കാട് പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് കൂടി ഓർമിപ്പിച്ചാണ് സന്ദീപ് വാര്യർ രംഗത്തുവന്നത്.
‘കാരക്കാമുറി ഷൺമുഖനും ബിലാലുമാണ് എന്നാണ് ചിലരുടെ വിചാരം, വെറും പടക്കം ബഷീറാണ് എന്ന് എല്ലാവർക്കും മനസിലായി. ബിലാൽ അര ട്രൗസറുമിട്ട് അങ്ങാടിയിൽ കൂടി നടന്ന കാലമുണ്ടായിരുന്നു. അന്ന് ബിലാല് ഒരു ബിലാലുമായിരുന്നില്ല. മേരി ടീച്ചർ കൂട്ടികൊണ്ടുപോയി തിന്നാനും കുടിക്കാനും കൊടുത്ത് നേരെ നിവർന്ന് നിൽക്കാൻ പ്രാപ്തനാക്കിയതാണ്. നേരെ നിന്ന് തുടങ്ങിയപ്പോൾ ബിലാൽ സായിപ്പ് ടോണിയായി മാറി മേരി ടീച്ചറുടെ തലക്ക് ഗുണ്ടെറിയാൻ ആളെ പറഞ്ഞുവിട്ടാൽ, പൊന്നുമോനെ ബിലാലെ, മേരി ടീച്ചർക്ക് വേറെയുമുണ്ട് മക്കൾ, അവര് ഇറങ്ങിയാൽ മുട്ടിന്റെ ചിരട്ട കാണൂല’- പി എം ആർഷോ പറഞ്ഞു.
കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് നഗരസഭയ്ക്ക് കീഴിലുള്ള ആയുര്‍വേദ ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെ കൊച്ചി പഴയ കൊച്ചിയല്ലെങ്കിലും ബിലാല്‍ പഴയ ബിലാല്‍ തന്നെയാണെന്ന് ശശി പറഞ്ഞിരുന്നു. ഇത് ഉയര്‍ത്തിക്കാട്ടിയാണ് ആര്‍ഷോയുടെ പരിഹാസ രൂപേണയുള്ള മുന്നറിയിപ്പ്.
Mannarkad-I,Palakkad,Kerala
July 14, 2025 8:30 AM IST
‘ഉത്സവം നടത്തണമെന്ന് ജഗന്നാഥന്‍ തമ്പുരാൻ തീരുമാനിക്കേണ്ട താമസമേയുള്ളൂ’; ആർഷോ-ശശി പോരിൽ സന്ദീപ് വാര്യർ