Jawan trailer | ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ജവാൻ ട്രെയ്‌ലർ ഓടിച്ച് നയൻതാര; കട്ട മാസിനായി കട്ട വെയ്റ്റിങ് ആരംഭിക്കലാമാ?
Last Updated:
മക്കളായ ഉയിരും ഉലഗവും ഒക്കത്തിരുന്നു കൊണ്ട് ക്യാമറക്ക് പോസ് ചെയ്യുന്ന ഒരു റീൽ ആണ് നയൻസിന്റെ പോസ്റ്റ്. തൊട്ടുപിന്നാലെ എത്തിച്ചേർന്നത് പുതിയ ചിത്രം ‘ജവാൻ’ ട്രെയ്‌ലറും
ഇൻസ്റ്റഗ്രാമിൽ നയൻതാരയുടെ (Nayanthara) മാസ് എൻട്രി നിമിഷങ്ങൾക്കുള്ളിൽ വലിയ വാർത്തയായി മാറിക്കഴിഞ്ഞു. മക്കളായ ഉയിരും ഉലഗവും ഒക്കത്തിരുന്നു കൊണ്ട് ക്യാമറക്ക് പോസ് ചെയ്യുന്ന ഒരു റീൽ ആണ് നയൻസിന്റെ പോസ്റ്റ്. തൊട്ടുപിന്നാലെ എത്തിച്ചേർന്നത് പുതിയ ചിത്രം ‘ജവാൻ’ ട്രെയ്‌ലറും.
പ്രീവ്യൂ റിലീസ് മുതൽ ട്രെയ്‌ലർ കാണാനുള്ള ആരാധകരുടെ ആകാംഷക്ക് വിരാമം ഇട്ടുകൊണ്ടാണ് നയൻതാര ഇന്ന് തന്റെ സോഷ്യൽ മീഡിയയിൽ ആക്ഷൻ പാക്ക്ഡ് ട്രെയ്‌ലർ പങ്കു വെച്ചത്. ആക്ഷൻ, മാസ്സ്, ത്രില്ലിംഗ് രംഗങ്ങളുടെ മികവുറ്റ സംയോജനമാകും ‘ജവാൻ’ എന്ന് ഉറപ്പു നൽകുന്നുണ്ട് ട്രെയ്‌ലർ.
സെപ്റ്റംബർ 7ന് ഹിന്ദിയിലും തമിഴിലും തെലുങ്കിലുമായി റിലീസ് ചെയ്യുന്ന ജവാൻറെ അഡ്വാൻസ് ബുക്കിങ് ഈ വെള്ളിയാഴ്ച തുടങ്ങും.
ബോക്സ് ഓഫീസിൽ പുതിയ റെക്കോർഡ് സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് ജവാൻറെ അണിയറ പ്രവർത്തകർ.
റെഡ് ചില്ലിസിന്റെ ബാനറിൽ ഗൗരി ഖാനും ഗൌരവ് വർമയും ചേർന്ന് നിർമിക്കുന്ന ഈ ആറ്റ്ലി ചിത്രം സെപ്റ്റംബർ 7ന് മൂന്ന് ഭാഷകളിലായി വേൾഡ് വൈഡ് റിലീസ് ചെയ്യും. ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്. കേരള പ്രൊമോഷൻ: പപ്പറ്റ് മീഡിയ.
Summary: Soon after her entry into Instagram, Nayanthara posted the trailer of her Bollywood debut Jawan. ‘My First With My Favvvv @iamsrk. A lot of love, passion, and hard work has gone into making this film. Hope you like it and keep showering the love as always. #JawanTrailer Out Now! #Jawan releasing worldwide on 7th September, 2023 in Hindi, Tamil & Telugu’ she captioned. Jawan has on board Shah Rukh Khan, Priya Mani and Nayanthara in lead roles
Thiruvananthapuram,Kerala
August 31, 2023 1:16 PM IST
Jawan trailer | ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ജവാൻ ട്രെയ്‌ലർ ഓടിച്ച് നയൻതാര; കട്ട മാസിനായി കട്ട വെയ്റ്റിങ് ആരംഭിക്കലാമാ?