Kerala Gold Price Today: മാറ്റമില്ലാതെ സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം | Kerala Gold price today on 6th april 2025 kerala gold rate update
Last Updated:
രണ്ടു ദിവസം കൊണ്ട് 2000 രൂപയുടെ കുറവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണി വില 66480 രൂപയാണ്. 8310 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സ്വർണവിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. രണ്ടു ദിവസം കൊണ്ട് 2000 രൂപയുടെ കുറവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
രാജ്യാന്തര വിലയിലെ ഇടിവാണ് സ്വർണ വിലക്കുറവിന് കാരണം. ട്രംപിന്റെ താരിഫ് പ്രഖ്യാപനങ്ങളുടെ ഇഫക്ടിലാണ് സ്വർണ്ണ വില താഴേക്ക് പോക്ക് തുടരുന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.
ഡൊണാൾഡ് ട്രംപും ഇറക്കുമതി താരിഫ് നയങ്ങളുമാണ് ഇതുവരെ സ്വർണത്തിന് അനുകൂലമായതെങ്കിൽ സ്വർണ നിക്ഷേപങ്ങളിൽ നിന്നും അമിതമായി ലാഭമെടുപ്പ് നടന്നതാണ് ഇന്ന് രാജ്യാന്തര വിലയിൽ അൽപം ക്ഷീണം വരാൻ ഇടയായത്. എന്നാൽ ട്രംപിൻ്റെ താരിഫ് പ്രതിസന്ധികൾ നിലനിൽക്കുന്നതിനാൽ വില ഇനിയും ഉയരാനുള്ള സാധ്യത കൂടുതലാണ്.
Thiruvananthapuram,Kerala
April 06, 2025 12:26 PM IST