Nimishapriya| നിമിഷപ്രിയയുടെ മോചനത്തിന് കാന്തപുരം യെമനിലെ പ്രമുഖ മതനേതാവുമായി ബന്ധപ്പെട്ടതായി സൂചന| Kanthapuram Aboobacker Musliyar reportedly contacted a prominent religious leader in Yemen for the release of Nimishapriya
Last Updated:
യെമനിലെ പ്രമുഖ മതനേതാവായ ഷെയ്ഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീദുമായി കാന്തപുരം ആശയവിനിമയം നടത്തിയെന്നാണ് പുറത്തുവരുന്ന വിവരം
യെമനിലെ പ്രമുഖ മതനേതാവായ ഷെയ്ഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീദുമായി കാന്തപുരം ആശയവിനിമയം നടത്തിയെന്നാണ് പുറത്തുവരുന്ന വിവരം. മോചനദ്രവ്യം നല്‍കി നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള സാധ്യതയാണ് കാന്തപുരം ആരാഞ്ഞത്. ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ അഭ്യർത്ഥന പ്രകാരമാണ് വിഷയത്തില്‍ കാന്തപുരം ഇടപെട്ടിരിക്കുന്നത്.
ജൂലൈ 16 നാണ് നിമിഷ പ്രിയയുടെ വധശിക്ഷ നിശ്ചയിച്ചിരിക്കുന്നത്. വധശിക്ഷ നടപ്പാക്കാന്‍ മൂന്നുദിവസം മാത്രം ബാക്കിനില്‍ക്കെ നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി പ്രോസിക്യൂട്ടര്‍ക്ക് അപേക്ഷയും സമര്‍പ്പിച്ചിട്ടുണ്ട്. വധശിക്ഷ ഈ മാസം 16ന് നടപ്പാക്കരുതെന്നും ദിയാധനം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണെന്നും പ്രേമകുമാരി യെമന്‍ പ്രോസിക്യൂട്ടര്‍ക്ക് നല്‍കിയ അപേക്ഷയില്‍ പറയുന്നു.
Kozhikode [Calicut],Kozhikode,Kerala
July 14, 2025 7:23 AM IST