Leading News Portal in Kerala

മനുഭാകറിനും ഗുകേഷിനും ഹർമൻപ്രീത് സിങ്ങിനും പ്രവീൺ കുമാറിനും ഖേൽ രത്ന; മലയാളി നീന്തൽ താരം സജൻ പ്രകാശിന് അര്‍ജുന| Manu Bhaker D Gukesh Harmanpreet Singh and Praveen Kumar Selected For Khel Ratna Award


Last Updated:

മലയാളി നീന്തൽ താരം സജൻ പ്രകാശ് അർജുന അവാർഡ് നൽകും. സജൻ പ്രകാശ് ഉൾപ്പടെ 32 പേർക്കാണ് അർജുന അവാർഡ് നൽകുക. ജനുവരി 17ന് രാഷ്ട്രപതി ഭവനിൽവച്ചു നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും

 (PTI) (PTI)
(PTI)

ന്യൂ‍ഡൽഹി: ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഷൂട്ടിങ് താരം മനു ഭാകർ, ചെസ് താരം ഡി ഗുകേഷ്, ഹോക്കി താരം ഹർമൻപ്രീത് സിങ്, പാരാലിംപിക്സ് താരം പ്രവീൺ കുമാർ എന്നിവര്‍ക്ക് ഖേൽരത്ന പുരസ്കാരം നൽകുമെന്ന് കേന്ദ്ര കായിക മന്ത്രാലയം പ്രഖ്യാപിച്ചു. മലയാളി നീന്തൽ താരം സജൻ പ്രകാശ് അർജുന അവാർഡ് നൽകും. സജൻ പ്രകാശ് ഉൾപ്പടെ 32 പേർക്കാണ് അർജുന അവാർഡ് നൽകുക. ജനുവരി 17ന് രാഷ്ട്രപതി ഭവനിൽവച്ചു നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. മലയാളി ബാഡ്മിന്റണ്‍ പരിശീലകൻ എസ് മുരളീധരൻ ഉൾപ്പെടെ അഞ്ചുപേർക്ക് ദ്രോണാചാര്യ പുരസ്കാരവും ലഭിച്ചു.

പാരീസ് ഒളിംപിക്സിൽ‌ ഷൂട്ടിങ്ങിൽ രണ്ടു മെഡലുകൾ നേടിയ മനു ഭാകറെ പരമോന്നത കായിക പുരസ്കാരമായ ഖേൽരത്നയ്ക്കുള്ള ശുപാർശയിൽ ഉൾപ്പെടുത്താത്തത് നേരത്തേ വിവാദമായിരുന്നു. അപേക്ഷിച്ചതിൽ പ്രശ്നങ്ങളുള്ളതിനാലായിരുന്നു ശുപാർശ ലഭിക്കാത്തത് എന്ന് മനു ഒടുവിൽ പ്രതികരിച്ചു. എന്നാൽ താരത്തിനും പുരസ്കാരം നൽകാൻ കായിക മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.

10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത ഇനത്തിലും 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിലും വെങ്കലം നേടിയതോടെ, 22 കാരിയായ ഭാക്കർ, ഒരു ഒളിമ്പിക്സിൽ രണ്ട് മെഡലുകൾ നേടുന്ന സ്വതന്ത്ര ഇന്ത്യയിലെ ആദ്യ അത്‌ലറ്റായി മാറിയിരുന്നു.

18 വയസ്സുള്ള ഗുകേഷ്, ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനാണ്. അതോടൊപ്പം കഴിഞ്ഞ വർഷം ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യൻ ടീമിന് ചരിത്ര സ്വർണം നേടാൻ സഹായിക്കുകയും ചെയ്തു.

നാലാമത്തെ സമ്മാന ജേതാവ് പാരീസ് പാരാലിംപിക്‌സിൽ T64 ചാമ്പ്യനായി കിരീടമണിഞ്ഞ പാരാ ഹൈ-ജമ്പർ പ്രവീൺ കുമാറാണ്. കാൽമുട്ടിന് താഴെ ഒരു കാലോ രണ്ടു കാലുകളോ നഷ്ടപ്പെട്ട് ഓട്ടത്തിനായി ഒരു കൃത്രിമക്കാലിനെ ആശ്രയിക്കുന്ന അത്‌ലറ്റുകൾക്കാണ് T64 ൽ മത്സരിക്കാനാകുക.

ഒളിംപിക്സിൽ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻസിൽ വെങ്കലം നേടിയ സ്വപ്നിൽ കുസാലെയ്ക്കും 10 മീറ്റർ എയർ പിസ്റ്റൾ വെങ്കല മെ‍ഡൽ ജേതാവ് സരബ്ജോത് സിങ്ങിനും അർജുന അവാർഡാണു നൽകിയിരിക്കുന്നത്.

Summary: Ministry of Youth Affairs & Sports announced the National Sports Awards 2024 on Thursday. Manu Bhaker, D Gukesh, Harmanpreet Singh and Praveen Kumar have been honoured with the Major Dhyan Chand Khel Ratna Award.

മലയാളം വാർത്തകൾ/ വാർത്ത/Sports/

മനുഭാകറിനും ഗുകേഷിനും ഹർമൻപ്രീത് സിങ്ങിനും പ്രവീൺ കുമാറിനും ഖേൽ രത്ന; മലയാളി നീന്തൽ താരം സജൻ പ്രകാശിന് അര്‍ജുന