Leading News Portal in Kerala

കോഴിക്കോട് മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ പ്രതികളായ രണ്ട് പൊലീസുകാർ കസ്റ്റഡിയിൽ| Two policemen accused in Kozhikode Malaparamba sex racket case in custody


Last Updated:

പുതിയ ഒളിത്താവളം തേടി പോകുന്നതിനിടെയാണ് പിടിയിലായത്. നേരത്തെ സർവീസിൽ നിന്ന് ഇരുവരെയും സസ്പെൻഡ് ചെയ്തിരുന്നു

പിടിയിലായത് താമരശ്ശേരിയില്‍ നിന്ന്പിടിയിലായത് താമരശ്ശേരിയില്‍ നിന്ന്
പിടിയിലായത് താമരശ്ശേരിയില്‍ നിന്ന്

കോഴിക്കോട്: മലാപ്പറമ്പ് പെൺവാണിഭ കേസ് പ്രതികളായ രണ്ട് പൊലീസുകാർ കസ്റ്റഡിയിൽ. പൊലീസ് ഡ്രൈവർമാരായ ഷൈജിത്ത്, സനിത്ത് എന്നിവരാണ് പിടിയിലായത്. താമരശ്ശേരി കോരങ്ങാട് വച്ചാണ് ഇരുവരെയും പിടികൂടിയത്. പുതിയ ഒളിത്താവളം തേടി പോകുന്നതിനിടെയാണ് പിടിയിലായത്. നേരത്തെ സർവീസിൽ നിന്ന് ഇരുവരെയും സസ്പെൻഡ് ചെയ്തിരുന്നു. പിന്നാലെ ഇവർ ഒളിവിൽ പോയിരുന്നു.

പിടിയിലായ പൊലീസുകാർക്ക് സെക്സ് റാക്കറ്റുമായി നേരിട്ട് ബന്ധമുണ്ടെന്നും സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടർന്ന് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ഷൈജിത്തിന്റെ പാസ്പോർട്ടും കണ്ടുകെട്ടിയിരുന്നു. ഇവർക്കായി വലിയ രീതിയിൽ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് പിടിയിലായത്. വാഹനം ഉൾപ്പെടെയാണ് കസ്റ്റഡിയിലെടുത്തത്.

കേസിലെ മറ്റൊരു പ്രതിയായ അമനീഷ് കുമാർ വിദേശത്താണ്. അമനീഷ് കുമാറാണ് ഈ കെട്ടിടം വാടകയ്ക്ക് വാങ്ങിയത്. ഇയാളെ നാട്ടിലെത്തിക്കാനുള്ള നീക്കം തുടങ്ങി. വിദേശത്തുള്ള അമനീഷുമായി വലിയ രീതിയിൽ പൊലീസുകാർ സാമ്പത്തിക ഇടപാടുകൾ നടത്തിയതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു. സെക്സ് റാക്കറ്റ് കേന്ദ്രം പ്രവർത്തിച്ചത് ഇവരുടെ സഹായത്തോടെയാണ്.

ഇരുവരും പിടിയിലായതോടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത വരും. നടത്തിപ്പുകാരായ മൂന്നു പേർ ഉൾപ്പടെ 9 പേരെയായിരുന്നു ഈ പെൺവാണിഭ കേന്ദ്രത്തിലെ പരിശോധനയിൽ പിടിയിലായത്.