Leading News Portal in Kerala

വാട്സാപ്പിൽ ന​ഗ്ന വീഡിയോ അയച്ചില്ലെങ്കിൽ അപകടപ്പെടുത്തും; കർണാടക സ്വദേശിനിയുടെ പരാതിയിൽ ക്ഷേത്ര പൂജാരി അറസ്റ്റിൽ|Temple priest arrested on complaint of Karnataka native who sexually assaulted and blackmail


Last Updated:

കുടുംബത്തെയും കുട്ടികളെയും അപകടപ്പെടുത്തന്ന രീതിയിൽ പൂജ ചെയ്യുമെന്നും യുവതിയെ ഭീഷണിപ്പെടുത്തി

Peringottukara Devasthanam temple priest Arun arrested on sexual assault casePeringottukara Devasthanam temple priest Arun arrested on sexual assault case
Peringottukara Devasthanam temple priest Arun arrested on sexual assault case

പീഡനപാരാതിയിൽ പെരിങ്ങോട്ടുകര ദേവസ്ഥാനം ക്ഷേത്രത്തിലെ പൂജാരി അരുൺ അറസ്റ്റിൽ. കർണാടക സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. ക്ഷേത്രത്തിൽ‌ പൂജയ്ക്കായി എത്തിയ യുവതിയെ നിരന്തരം വാട്സാപ്പിലൂടെ വീഡിയോകോൾ ചെയ്യുകയും സന്ദേശങ്ങൾ അയച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി പരാതി.

കുടുംബത്തെയും കുട്ടികളെയും അപകടപ്പെടുത്തന്ന രീതിയിൽ പൂജ ചെയ്യുമെന്നും യുവതിയെ ഭീഷണിപ്പെടുത്തി. ഇത്തരത്തിൽ നഗ്ന വീഡിയോ അയച്ചു നൽകാനായി യുവതിയെ നിരന്തരം വിളിച്ചു ശല്യം ചെയ്തു. പൂജ ചെയ്യുന്നതിനായി 25000 രൂപ ആവശ്യപ്പെടുകയും ചെയ്തതായി പരാതി.

കാനാടിക്കാവ് ശ്രീ വിഷ്ണുമായ കുട്ടിച്ചാത്തൻ ക്ഷേത്രത്തിലാണ് സംഭവം. സംഭവത്തിൽ മുഖ്യപ്രതിയായ ക്ഷേത്രത്തിലെ പ്രധാന പൂജാരിയായ ഉണ്ണി ഒളിവിലാണ്. നഗ്ന വീഡിയോ അയച്ചില്ലെങ്കിൽ കുടുംബത്തെ അപകടപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി.

നിർബന്ധിച്ച് കേരളത്തിൽ എത്തിച്ച ശേഷം കാറിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് കേസ്. സംഭവത്തിൽ കർണാടക പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വീഡിയോ കോൾ ചെയ്തതിന്റെ രേഖകൾ അടക്കമാണ് യുവതി പരാതി നൽകിയിരിക്കുന്നത്. അതേസമയം ക്ഷേത്ര ഭാരവാഹികൾ കേസ് നിഷേധിച്ചു. വ്യാജ പരാതിയാണെന്നാണ് ആരോപണം.

(Summary: Arun, a priest of the Peringottukara Devasthanam temple, has been arrested on charges of sexual harassment. The arrest was based on a complaint by a woman from Karnataka. The complaint states that the woman who had come to the temple for puja was constantly video-called and threatened by sending messages through WhatsApp.)

മലയാളം വാർത്തകൾ/ വാർത്ത/Crime/

വാട്സാപ്പിൽ ന​ഗ്ന വീഡിയോ അയച്ചില്ലെങ്കിൽ അപകടപ്പെടുത്തും; കർണാടക സ്വദേശിനിയുടെ പരാതിയിൽ ക്ഷേത്ര പൂജാരി അറസ്റ്റിൽ