Leading News Portal in Kerala

ബലൂചിസ്ഥാനിൽ സ്‌കൂൾ ബസിനു നേരെ ബോംബ് ആക്രമണം; കുട്ടികളടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു|Bomb attack on school bus in Balochistan Five people including children killed


Last Updated:

38 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്

News18News18
News18

ബലൂചിസ്ഥാനിൽ സ്‌കൂൾ ബസിനു നേരെയുണ്ടായ ബോംബ് ആക്രമണത്തിൽ‌ കുട്ടികളടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ 3 കുട്ടികളാണ് മരിച്ചത്. 38 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്.

ബലൂചിസ്ഥാൻ മേഖലയിലെ ഖുസ്‌ദർ ജില്ലയിലാണ് ആക്രമണം ഉണ്ടായത്. ബോംബുകൾ നിറച്ച കാർ സ്‌കൂൾ ബസിന് നേരേക്ക് പാഞ്ഞടുക്കുകയായിരുന്നു.

അഫ്ഗാനിസ്ഥാൻ അതിർത്തിയിലുള്ള ഖില്ലഹ് അബ്ദുല്ല പ്രദേശത്തിലെ മാർക്കറ്റിൽ സ്ഫോടനം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് കുട്ടികൾക്ക് നേരെയുള്ള ആക്രമണം ഉണ്ടാകുന്നത്.

അതേസമയം പാകിസ്താൻ ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി ആക്രമണത്തിൽ അപലപിച്ചു. ആക്രമണം നടത്തിയവർ മൃഗങ്ങളാണെന്നും ഒരുതരത്തിലും മാപ്പർഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഖില്ലഹ് അബ്ദുല്ല പ്രദേശത്തിലെ മാർക്കറ്റിൽ ഉണ്ടായ സ്ഫോടനത്തിൽ നാല് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തിന് പിന്നാലെ സൈനികരും ആയുധധാരികളായ അജ്ഞാതരും തമ്മിൽ പരസ്പരം വെടിവെപ്പും നടന്നിരുന്നു.