കോഴിക്കോട് പന്തീരാങ്കാവിലെ ബാങ്കിൽ നിന്ന് പണം തട്ടിയെടുത്ത 39 ലക്ഷം രൂപ പറമ്പിൽ കുഴിച്ചിട്ട നിലയിൽ| Rs 39 lakh stolen from a bank in Pantheerankavu Kozhikode found buried
Last Updated:
ഷിബിന്‍ലാലിനെ പിടികൂടുമ്പോള്‍ കയ്യില്‍ നിന്നും ഒരു ലക്ഷം രൂപ മാത്രമാണ് കണ്ടെത്തിയിരുന്നത്. പണം അടങ്ങിയ ബാഗ് കരിമ്പാല സ്വദേശിയായ ഒരാള്‍ക്ക് കൈമാറിയെന്നും തന്റെ കയ്യില്‍ ഇത്രയും പണം മാത്രമേ ഉള്ളൂവെന്നുമാണ് ഷിബിന്‍ലാല്‍ പൊലീസിന് മൊഴി നല്‍കിയിരുന്നത്
ഷിബിന്‍ലാലിനെ പിടികൂടുമ്പോള്‍ കയ്യില്‍ നിന്നും ഒരു ലക്ഷം രൂപ മാത്രമാണ് കണ്ടെത്തിയിരുന്നത്. പണം അടങ്ങിയ ബാഗ് കരിമ്പാല സ്വദേശിയായ ഒരാള്‍ക്ക് കൈമാറിയെന്നും തന്റെ കയ്യില്‍ ഇത്രയും പണം മാത്രമേ ഉള്ളൂവെന്നുമാണ് ഷിബിന്‍ലാല്‍ പൊലീസിന് മൊഴി നല്‍കിയിരുന്നത്.
ജൂണ്‍ ആദ്യമായിരുന്നു ബാങ്കിൽ നിന്ന് പണം തട്ടിയത്. ബാങ്ക് ജീവനക്കാര്‍ 40 ലക്ഷം രൂപയുമായി സ്വകാര്യ ബാങ്കിലേക്ക് എത്തിയ സമയത്ത്, ബാങ്ക് ജീവനക്കാരന്റെ കയ്യില്‍ നിന്നും പണം അടങ്ങിയ ബാഗ് തട്ടിയെടുത്ത് സ്വന്തം സ്‌കൂട്ടറില്‍ കടന്നു കളയുകയായിരുന്നു.
രാമനാട്ടുകരയിലെ ഇസാഫ് ബാങ്ക് ജീവനക്കാരെ കബളിപ്പിച്ചാണ്ന്തീരാങ്കാവ് സ്വദേശി ഷിബിന്‍ലാല്‍ 40 ലക്ഷം കവര്‍ന്നത്. സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ പണയംവെച്ച സ്വര്‍ണം എടുക്കാനെന്ന വ്യാജകഥയുണ്ടാക്കിയാണ് ബാങ്കിനെ സമീപിച്ചതും പണം തട്ടിയതും. പന്തീരാങ്കാവിലെ ‘അക്ഷയ ഫിനാന്‍സ്’ എന്ന ധനകാര്യസ്ഥാപനത്തില്‍ ഷിബിന്‍ലാല്‍ പണയംവെച്ചെന്നു പറഞ്ഞ സ്വര്‍ണം തിരികെയെടുത്ത് ഇസാഫിലേക്ക് മാറ്റാനാണ് 40 ലക്ഷം രൂപയുമായി എട്ട് ജീവനക്കാരെ ഷിബിന്‍ ലാലിനൊപ്പം ബാങ്ക് പറഞ്ഞുവിട്ടത്.
Kozhikode [Calicut],Kozhikode,Kerala
July 15, 2025 1:20 PM IST