Koneru Hampy ലോക ചെസ്സിൽ ഗുകേഷിന് പിന്നാലെ ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തി കൊനേരു ഹംപി | Koneru Hamphy becomes the winner of the world rapid chess championship
Last Updated:
2002-ല്‍ വെറും 15 വയസ്സുള്ളപ്പോള്‍ കൊനേരു ഹംപി ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗ്രാന്‍ഡ് മാസ്റ്റര്‍ എന്ന അഭിമാനകരമായ നേട്ടം സ്വന്തമാക്കിയിരുന്നു
ന്യൂയോര്‍ക്കില്‍ നടന്ന ഫിഡെ വനിതാ ലോക റാപ്പിഡ് ചാംപ്യനായി ഇന്ത്യയുടെ ഗ്രാന്‍ഡ്മാസ്റ്റര്‍ കൊനേരു ഹംപി കിരീടം ചൂടിയിരിക്കുകയാണ്. ഈ ടൂര്‍ണമെന്റിലെ ഹംപിയുടെ രണ്ടാം കിരീടമാണ്. ഇന്തോനേഷ്യയുടെ ഐറിന്‍ സുകന്ദറിനെ പരാജയപ്പെടുത്തിയാണ് അവര്‍ ഈ അവസ്മരണീയ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭരായ ചെസ്സ് കളിക്കാരിലൊരാളാണ് കൊനേരു ഹംപി. 2002-ല്‍ വെറും 15 വയസ്സുള്ളപ്പോള്‍ അവര്‍ ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗ്രാന്‍ഡ് മാസ്റ്റര്‍ എന്ന അഭിമാനകരമായ നേട്ടം സ്വന്തമാക്കിയിരുന്നു.
ചെസ് ഒളിമ്പാഡ്, ഏഷ്യന്‍ ഗെയിംസ്, ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് എന്നിവയില്‍ സ്വര്‍ണമെഡലുകള്‍ വാരിക്കൂട്ടിയ അവര്‍ തന്റെ കരിയറില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ സ്വന്തമാക്കി. നിലവില്‍ രണ്ടുതവണ വനിതാ ലോക റാപ്പിഡ് ചെസ് ചാംപ്യന്‍ പട്ടം അവര്‍ സ്വന്തമാക്കിയിട്ടുണ്ട്. 1987ല്‍ ജനിച്ച ജനിച്ച ഹംപി വനിതാ വിഭാഗത്തില്‍ ഏറ്റവും ശക്തയായ താരമായി നിലയുറപ്പിച്ചു.
ഹംപിയുടെ കരിയറിലെ പ്രധാന നേട്ടങ്ങള്‍
- 1999-ഏഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ അന്താരാഷ്ട്ര മാസ്റ്റര്‍
- 2001-ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ഗ്രാന്‍സ്മാസ്റ്റര്‍
- 2012-വനിതകളുടെ ലോക റാപ്പിഡ് ചെസ് ചാംപ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍
- 2019- സ്‌കോള്‍കോവോ വനിതാ ഗ്രാന്‍ഡ് പ്രിക്‌സ് 2019-20
- 2019-മൊണാക്കോ വനിതകളുടെ ഗ്രാന്‍ഡ് പ്രിക്‌സ് 2019-20
- 2019- വനിതകളുടെ ലോക റാപ്പിഡ് ചെസ് ചാംപ്യന്‍ഷിപ്പ്
- 2020-കെയ്‌റന്‍സ് കപ്പില്‍ സ്വര്‍ണം
- 2020- സ്പീഡ് ചെസ് ചാംപ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍
- 2020-ഫിജെ ഓണ്‍ലൈന്‍ ചെസ് ഒളിംപ്യാഡ് 2020ല്‍ സ്വര്‍ണം
- 2021-ഫിഡെ ഓണ്‍ലൈന്‍ ചെസ് ഒളിംപ്യാഡ് 2021ല്‍ വെങ്കല മെഡല്‍
- 2022- 44ാമത് ചെസ് ഒളിംപ്യാഡില്‍ വെങ്കലമെഡല്‍
- 2022- 44-ാമത് ചെസ് ഒളിമ്പ്യാഡില്‍ ഗപ്രിന്ദാഷ്വിലി കപ്പ് ടീം ജേതാവ്
- 2022- 2022ലെ വനിതാ ലോക ബ്ലിറ്റ്‌സ് ചെസ് ചാംപ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍
- 2023- ഗ്ലോബല്‍ ചെസ് ലീഗില്‍ വെള്ളിമെഡല്‍
- 2023- ടാറ്റാ സ്റ്റീല്‍ ഇന്ത്യ ചെസ്സ് ടൂര്‍ണമെന്റ് ബ്ലിറ്റ്‌സില്‍ വനിതാ വിഭാഗത്തില്‍ വെളഅളി മെഡല്‍
- 2024-2024ലെ കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റില്‍ വനിതാ വിഭാഗത്തില്‍ വെള്ളി മെഡല്‍
- 2024-ലോക റാപ്പിഡ് ചെസ് ചാംപ്യന്‍ഷിപ്പില്‍ വിജയി
ഞായറാഴ്ച ന്യൂയോർക്കിൽ നടന്ന റാപ്പിഡ് ചെസ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ പതിനൊന്നാമത്തെയും അവസാനത്തെയും റൗണ്ടില്‍ കൊനേരു ഹംപി ആവേശകരമായ കളിയാണ് പുറത്തെടുത്തത്. സുകന്ദറിനെതിരേ അവസാന കളിയില്‍ ഹംപി അസാധാരണമായ കഴിവ് പുറത്തെടുക്കുകയായിരുന്നു.
December 30, 2024 12:53 PM IST