ഇനി തോക്കുകൾ കഥപറയും; കാട്ടുപന്നികളെ വെടിവയ്ക്കാൻ ലൈസന്‍സുള്ള 17 ഷൂട്ടര്‍മാരെ ചാലിയാർ ഗ്രാമപഞ്ചായത്ത് നിയോഗിച്ചു |Chaliyar panchayat appoints 17 licensed shooters to cull wild boars
Last Updated:
കാട്ടുപന്നികളെ വെടിവയ്ക്കുന്നതിന് നേരത്തെ തന്നെ അധികാരം ലഭിച്ചിരുന്നെങ്കിലും ചാലിയാര്‍ പഞ്ചായത്തില്‍ അത് കാര്യക്ഷമമായി നടപ്പാക്കിയിരുന്നില്ല
മലപ്പുറം: കാട്ടുപന്നികളെ വെടിവയ്ക്കാൻ ശക്തമായ നടപടിയുമായി ചാലിയാർ ഗ്രാമപഞ്ചായത്ത്. ഇതിനുവേണ്ടി തോക്ക് ലൈസന്‍സുള്ള 17 ഷൂട്ടര്‍മാരെയും പഞ്ചായത്ത് നിയമിച്ചു. കാട്ടുപന്നികളെ ഇന്ന് മുതൽ വെടിവയ്ക്കും. പെരുമ്പത്തൂര്‍, എളമ്പിലാക്കോട്, മുട്ടിയേല്‍ വാര്‍ഡുകളിലാണ് ഇന്ന് രാത്രി കാട്ടുപന്നികളെ വെടിവയ്ക്കുന്നത്. ഒരു മാസം നീണ്ടു നിൽക്കുന്ന പദ്ധതിക്കാണ് ഇന്ന് മുതൽ തുടക്കമാകുന്നത്.
എസ്റ്റേറ്റുകളും സ്വകാര്യ സ്ഥലങ്ങളോട് ചേർന്ന് കൃഷിയിടങ്ങളും ഉള്ളതിനാൽ പഞ്ചായത്തിലെ ജനങ്ങൾ വലിയ തോതില്‍ കാട്ടുപന്നി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ഭീഷണി നേരിടുന്നുണ്ട്. കാട്ടുപന്നി ശല്യം അതിരൂക്ഷമായ ചാലിയാര്‍ പഞ്ചായത്തില്‍ കാട്ടുപന്നികളെ കൂട്ടത്തോടെ വെടിവയ്ക്കാനുള്ള പഞ്ചായത്ത് നടപടി ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമാകും. കൃഷിയിടങ്ങളിലേക്കും റോഡുകളിലേക്കും എത്തുന്ന പന്നികളെയാണ് വെടിവയ്ക്കുക.
കാട്ടുപന്നികളെ വെടിവയ്ക്കുന്നതിന് നേരത്തെ തന്നെ അധികാരം ലഭിച്ചിരുന്നെങ്കിലും ചാലിയാര്‍ പഞ്ചായത്തില്‍ അത് കാര്യക്ഷമമായി നടപ്പാക്കിയിരുന്നില്ല. കാട്ടുപന്നികള്‍ കൂട്ടത്തോടെ റോഡുകള്‍ മുറിച്ച് കടക്കുകയും വലിയ തോതില്‍ കൃഷിനാശം വരുത്തുകയും ചെയ്തതോടെ കര്‍ഷകരുടെ ഭാഗത്ത് നിന്നും ഉണ്ടായ വലിയ പ്രതിഷേധങ്ങളുടെ ഫലമായാണ് പഞ്ചായത്ത് അധികൃതര്‍ ശക്തമായ നടപടിക്ക് തയ്യാറായിരിക്കുന്നത്.
Malappuram,Kerala
July 15, 2025 5:10 PM IST
ഇനി തോക്കുകൾ കഥപറയും; കാട്ടുപന്നികളെ വെടിവയ്ക്കാൻ ലൈസന്‍സുള്ള 17 ഷൂട്ടര്‍മാരെ ചാലിയാർ ഗ്രാമപഞ്ചായത്ത് നിയോഗിച്ചു