ഓട്ടോ ഓടിക്കുന്നതിനിടെ മടിയിലിരുത്തി മൂന്നരവയസുകാരിയോട് ലൈംഗിക അതിക്രമം കാട്ടിയ ഓട്ടോഡ്രൈവർ അറസ്റ്റിൽ| auto driver arrested for sexual assault on a three and half year old girl while driving the vehicle
Last Updated:
വീട്ടിലെത്തിയ കുട്ടി ശാരീരിക ബുദ്ധിമുട്ടുകൾ കാട്ടിയത് ശ്രദ്ധയിൽ പെട്ടതിന്റെ അടിസ്ഥാനത്തിൽ വീട്ടുകാർ കാര്യങ്ങൾ തിരക്കി. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു
പത്തനംതിട്ട: മൂന്നര വയസുകാരിയോട് ലൈംഗിക അതിക്രമം കാട്ടിയ ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിലായി. അത്തിക്കയം കണ്ണമ്പള്ളി ചോവൂർ പുത്തൻപുരയ്ക്കൽ വീട്ടിൽ ലിബിൻ സി ജോൺസൺ(23) ആണ് പെരുനാട് പൊലീസിന്റെ പിടിയിലായത്. ഈ മാസം 12ന് വൈകിട്ട് നാലിനും 5.30നുമിടെയാണ് സംഭവം. ഓട്ടോ ഓടിക്കുന്നതിനിടെ മടിയിലിരുത്തി ദേഹത്തു കടന്നുപിടിച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു.
വീട്ടിലെത്തിയ കുട്ടി ശാരീരിക ബുദ്ധിമുട്ടുകൾ കാട്ടിയത് ശ്രദ്ധയിൽ പെട്ടതിന്റെ അടിസ്ഥാനത്തിൽ വീട്ടുകാർ കാര്യങ്ങൾ തിരക്കി. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പത്തംനംതിട്ട ജനറൽ ആശുപത്രിയിൽ കുട്ടിയെ ചികിത്സക്കെത്തിച്ച വിവരമറിഞ്ഞ പെരുനാട് പൊലീസ് അവിടെയെത്തി അമ്മയുടെ മൊഴി രേഖപ്പെടുത്തി. വനിതാ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ അനിതാകുമാരിയാണ് മൊഴിയെടുത്തത്. തുടർന്ന് പൊലീസ് ഇൻസ്‌പെക്ടർ ജി വിഷ്ണു ബി എൻ എസിലെയും പോക്സോയിലെയും ബാലനീതി നിയമത്തിലെയും ബന്ധപ്പെട്ട വകുപ്പുകൾ ചേർത്ത് പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പെരുനാട് എസ് എച്ച് ഓ ജി വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. പൊലീസ് സംഘത്തിൽ എസ് ഐ രവീന്ദ്രൻ, എ എസ് ഐ, സണ്ണി, എസ് സി പി ഓ ഷിന്റോ, സി പി ഓമാരായ അഖിൽ, അരുൺ, സേതു എന്നിവരും ഉണ്ടായിരുന്നു.
Pathanamthitta,Pathanamthitta,Kerala
June 16, 2025 8:25 AM IST
ഓട്ടോ ഓടിക്കുന്നതിനിടെ മടിയിലിരുത്തി മൂന്നരവയസുകാരിയോട് ലൈംഗിക അതിക്രമം കാട്ടിയ ഓട്ടോഡ്രൈവർ അറസ്റ്റിൽ