‘ദിയാധനം സമാഹരിക്കാനുള്ള ഉത്തരവാദിത്തം ചാണ്ടി ഉമ്മൻ ഏറ്റെടുത്തിട്ടുണ്ടെന്ന് കാന്തപുരം;’ഇടപെട്ടത് മനുഷ്യനെന്ന നിലയിൽ’ | Kanthapuram A P Aboobacker Musliyar talks about nimishapriya death penalty extension
Last Updated:
ദിയാധനം സമാഹരിക്കാനുള്ള ഉത്തരവാദിത്തം ചാണ്ടി ഉമ്മൻ ഏറ്റെടുത്തിട്ടുണ്ട്
കോഴിക്കോട്: നിമിഷപ്രിയയുടെ ശിക്ഷ മാറ്റിവച്ചതിൽ പ്രതികരിച്ച് നിർണായക ഇടപെടൽ നടത്തിയ കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാർ. മനുഷ്യനെന്ന നിലയിലാണ് താൻ പെരുമാറിയതെന്ന് കാന്തപുരം പറഞ്ഞു. മനുഷ്യന് വേണ്ടി ഇടപെടണം എന്നാണ് അവിടുത്തെ മത പണ്ഡിതരോട് ആവശ്യപെട്ടതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ദിയാധനം സമാഹരിക്കാനുള്ള ഉത്തരവാദിത്തം ചാണ്ടി ഉമ്മൻ ഏറ്റെടുത്തിട്ടുണ്ട്. വിഷയത്തിൽ തുടർന്നും ഇടപെടും. നിമിഷപ്രിയയുടെ വിഷയത്തിൽ ഇടപെടുന്ന കാര്യം പ്രധാനമന്ത്രിയുടെ ഓഫിസിനെ അറിയിച്ചിട്ടുണ്ട്. യമൻ ജനതക്ക് സ്വീകാര്യരായ മുസ്ലിം പണ്ഡിതരെയാണ് ബന്ധപെട്ടത്. ആ രാജ്യത്തെ മുഴുവൻ ജനങ്ങളും സ്വീകരിക്കുന്നവരാണ് അവരെന്നും കാന്തപുരം വ്യക്തമാക്കി.
വിദേശത്തായതിനാൽ കുടുംബത്തിന് ഇടപെടാൻ പ്രയാസകരമായിരുന്നു. യെമനിലെ പണ്ഡിതൻമാരെ ബന്ധപ്പെട്ടാണ് കാര്യങ്ങൾ ബോധിപ്പിച്ചത്. കൊലപാതകക്കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടാൽ ആ കുടുംബത്തിന്റെ അനുവാദത്തോടെ പണം നൽകി വധശിക്ഷയിൽ നിന്ന് ഒഴിവാകാം, എന്ന വിഷയം ബോധിപ്പിച്ചത് അവർ അംഗീകരിച്ചു. വേണ്ടത് ചെയ്യാമെന്ന് അവർ അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ്, ഇന്ന് വിഷയത്തിൽ കോടതിയുടെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kozhikode,Kerala
July 15, 2025 9:36 PM IST
‘ദിയാധനം സമാഹരിക്കാനുള്ള ഉത്തരവാദിത്തം ചാണ്ടി ഉമ്മൻ ഏറ്റെടുത്തിട്ടുണ്ടെന്ന് കാന്തപുരം;’ഇടപെട്ടത് മനുഷ്യനെന്ന നിലയിൽ’