Akhil P Dharmajan: ‘ഓരോ മനുഷ്യർക്കും എൻ്റെ ഉമ്മകൾ’; അഖിൽ പി ധർമ്മജന് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം|Young novelist and screenwriter Akhil P Dharmajans Ram co Anandi wins Kendra Sahitya Akademi Award
Last Updated:
അറിഞ്ഞപ്പോൾ മുതൽ കയ്യും കാലുമൊക്കെ വിറയ്ക്കുകയാണെന്നും അഖിൽ
യുവ നോവലിസ്റ്റും 2018 സിനിമയുടെ തിരക്കഥാകൃത്തുമായ അഖില്‍ പി ധര്‍മ്മജൻ കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം. അദ്ദേഹത്തിന്റെ റാം കെയര്‍ ഓഫ് ആനന്ദി എന്ന നോവലാണ് പുരസ്കാരത്തിന് അർഹമായത്. തന്റെ കൃതി കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിന് അർഹമായ സന്തോഷം പങ്കുവെച്ച് അഖിൽ.
സന്തോഷം എങ്ങനെ പറഞ്ഞറിയിക്കണം എന്നറിയില്ലെന്നും അറിഞ്ഞപ്പോൾ മുതൽ കയ്യും കാലുമൊക്കെ വിറയ്ക്കുകയാണെന്നും അഖിൽ. ഇവിടെവരെ കൊണ്ടെത്തിച്ച ഓരോ മനുഷ്യർക്കും തൻ്റെ ഉമ്മകളെന്നും അഖിൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ആലപ്പുഴ ജില്ലയിലെ തീരദേശഗ്രാമത്തിൽ നിന്നും സിനിമ പഠിക്കാന്‍ ചെന്നൈ നഗരത്തിലെത്തിയ ശ്രീറാം എന്ന യുവാവും ആനന്ദി എന്ന ശ്രീലങ്കന്‍ യുവതിയുടെയും ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് റാം കെയര്‍ ഓഫ് ആനന്ദിയുടെ ഇതിവൃത്തം. പ്രണയവും പ്രതികാരവും സൗഹൃദവും യാത്രയുമൊക്കെ നിറയുന്ന നോവല്‍ മലയാളത്തില്‍ സമീപകാലത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട നോവല്‍ കൂടിയാണ്.
Thiruvananthapuram,Kerala
June 18, 2025 3:46 PM IST